മലയാളികളുടെ മലയാറ്റൂരായ ” ബ്രേ ഹെഡിലേക്കുള്ള കുരിശിന്റെ വഴി ഏപ്രിൽ 11 ന് വെള്ളിയാഴ്ച്ച !

ഡബ്ലിൻ : വലിയ നോയമ്പു കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ അയർലന്റിലെ മലയാറ്റൂർ ആയി മാറുകയാണ് ബ്രേ ഹെഡ് . നോമ്പുകാലത്ത് പാപങ്ങൾ തീർക്കാൻ ”പൊന്നിൻ കുരിശ് മുത്തപ്പാ ”വിളികളോടെ അന്താരാഷ്ട്ര പ്രാധാന്യമുള്ള മലയാറ്റൂർ മല കയറുന്ന സ്മരണയോടെ ബ്രേ ഹെഡിലേക്കുള്ള മലകയറ്റവും പ്രധാനമാവുകയാണ് .സീറോ മലബാർ വിശ്വാസികളുടെ ബ്രേ ഹെഡിലേക്കുള്ള കുരിശിന്റെ വഴി ഈ വർഷത്തെ നാല്പതാം വെള്ളിയാഴ്ച്ചയായ ഏപ്രിൽ 11 ന് വൈകിട്ടാണ്.

സീറോ മലബാർ സഭ ഡബ്ലിൻ റീജിയന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുള്ളവരാണ് കുരിശിന്റെ വഴിയുമായി മലകയറുന്നത് . ബ്രേയിലെ St.Feregal Catholic Church-ൽ ശേഷം 3:30PM നടക്കുന്ന വിശുദ്ധ കുബാനക്ക് ശേഷം 4:45 ന് Bray Head Car park ൽ നിന്നുമാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത് . ബ്രേ ഹെഡിൻ്റെ മുകളിൽ 1950-ൽ വിശുദ്ധ വർഷത്തിൽ സ്ഥാപിച്ച ഒരു കൽക്കുരിശുണ്ട്. ക്രിസ്തുവിന്റെ കാൽവരിയിലേക്കുള്ള യാത്രയെ സ്മരിച്ചുകൊണ്ടുള്ള 14 ഇടങ്ങൾ പൂർത്തീകരിച്ച് ഈ കാൽക്കുരിശിനടുത്ത് എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ പാപങ്ങളുടെ ഭാരമായ കുരിശും വഹിച്ചുകൊണ്ട് മുള്ളുകൾ നിറഞ്ഞ പാതയിലൂടെ ഏകനായും, നഗ്നനായും, അപമാനിക്കപ്പെട്ടും, പീഡകൾ സഹിച്ചും നടന്നു നീങ്ങുന്ന യേശുവിന്റെ സ്മരണ തന്നെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. അവന്റെ യാത്രയെ മനുഷ്യന്റെ  ജീവിതത്തിന്റെയും, നിത്യജീവന്റെയും അടിസ്ഥാനമാക്കി മനുഷ്യകുലത്തിനായി  അത്താഴമൊരുക്കുവാൻ, സ്വയം വിരുന്നാകുന്നവന്റെ യാത്രയാണ് കുരിശിന്റെ വഴിയുമായി ഓരോ വിശ്വാസിയും മലകയറുകയാണ്.

കുരിശിന്റെ വഴി പ്രാർത്ഥന ചൊല്ലിക്കൊണ്ട്  നടത്തുന്ന തീർത്ഥാടനം ഒരു സ്മരണയാണ്. ഇതാ എന്റെ ശരീരവും, രക്തവും എന്ന് പറഞ്ഞുകൊണ്ട് തന്നെത്തന്നെ നമുക്കായി മുറിച്ചുനല്കിയവന്റെ വാക്കുകളിൽ പ്രതിധ്വനിക്കുന്ന സ്മരണ. യേശുവിന്റെ അന്ത്യത്താഴവേളയിലെ വാക്കുകൾക്ക് ജീവൻ നൽകുന്ന പ്രാർത്ഥനയാണ് കുരിശിന്റെ വഴി പ്രാർത്ഥന. “ഇത് നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ” എന്നുപറഞ്ഞ ” ബലിയാകുവാനും, ബലിയേകുവാനും കുരിശിന്റെ പാത തിരഞ്ഞെടുത്ത യേശുവിന്റെ വാക്കുകൾ വഹിച്ചുകൊണ്ട് പാപങ്ങളുടെ വലിയ ഭാരം അഴിച്ചു വെക്കാം .

യേശുവിന്റെ സഹന നിമിഷങ്ങളോട് ഐക്യപ്പെടുവാനും, നമ്മുടെ മാനസാന്തരത്തിനുവേണ്ടിയുള്ള ആഗ്രഹം വർദ്ധിപ്പിക്കുവാനും നമുക്ക് സാധിക്കുന്നു. കുരിശിന്റെ വഴിയെന്നത്, പരാജയത്തിന്റെയോ, തിന്മയുടെയോ വിജയത്തിന്റെ പാതയല്ല, മറിച്ച് ഓരോ വിശ്വാസിയെയും, യേശുവിന്റെ ശിഷ്യത്വത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്ന സ്നേഹത്തിന്റെ, എളിമയുടെ, കരുണയുടെ, ആർദ്രതയുടെ, വിജയപാതയാണ്.ദൈവസ്നേഹം ഉൾച്ചേർന്നിരിക്കുന്ന സഹനത്തിന്റെ രഹസ്യം, നമ്മുടെ ജീവിതങ്ങളിൽ എപ്രകാരം ജീവിക്കണമെന്നുള്ള പാഠവും ഈ കുരിശിന്റെ വഴി പ്രാർത്ഥന നമുക്ക് പ്രദാനം ചെയ്യുന്നു.

പരീക്ഷണങ്ങളുടെയും, നിരാശയുടെയും നിഴലുകൾ വിരിക്കുന്ന ഒരു ലോകത്തിൽ നമ്മുടെ ജീവിതത്തിന്റെ രൂപാന്തരീകരണം, സ്വർഗീയാനുഭവം നൽകുവാൻ കുരിശിന്റെ വഴി പ്രാർത്ഥന സഹായിക്കുമെന്നതിനാൽ ബ്രേ ഹെഡിലേക്കുള്ള കുരിശിന്റെ വഴിയായ സഹന യാത്രയിൽ എല്ലാ വിശ്വാസികളെയും സീറോ മലബാർ സഭ നേതൃത്വം സ്വാഗതം ചെയ്യുന്നുണ്ട്.

യേശുവിന്റെ ഉത്ഥാനത്തിലേക്കുള്ള സന്തോഷത്തിന്റെ പാത കൂടിയാണ് കുരിശിന്റെ വഴി പ്രാർത്ഥന.കുരിശിന്റെ വഴി പ്രാർത്ഥന മനുഷ്യരുടെ തിന്മകളിൽ മരിച്ച് നന്മയിൽ ഉയിർക്കുന്നതിനുള്ള ഒരു പ്രചോദനവും ധൈര്യവും പ്രദാനം ചെയ്യുന്നു.ഈ പ്രാർത്ഥനയുടെ സാക്ഷാത്ക്കാരമെന്നത് മനുഷ്യന് ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുക എന്നതിലുപരി, ദൈവത്തിന്റെ അനന്തമായ സ്നേഹം തിരിച്ചറിയുക എന്നതാണ്. യേശുവിനെ കൂടുതൽ അടുത്ത് അനുഗമിക്കുവാനും, മനുഷ്യരുടെ രക്ഷകനായി യേശുവിനെ സ്വീകരിക്കുവാനുമുള്ള ഒരു അവസരം കൂടിയായതിനാൽ പാപപരിഹാരത്തിനായുള്ള കുരിശിന്റെ ഈ സഹന യാത്രയിൽ പങ്കെടുക്കണമെന്ന് വിശ്വാസസമൂഹത്തെ ഓർമ്മപ്പെടുത്തുകയാണ് .

വർഷങ്ങളായി ബ്രേ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്ന വാർഷിക പാരമ്പര്യം സീറോ മലബാർ സഭ വിശ്വാസികൾക്കിടയിൽ നടക്കുന്നു. യേശുവിൻ്റെ അവസാന മണിക്കൂറുകളുടെ ചിത്രീകരണത്തെയാണ് കുരിശിൻ്റെ വഴിയിലെ 14 സ്റ്റേഷനുകൾ സൂചിപ്പിക്കുന്നത്. നോമ്പുകാലത്ത്, പ്രത്യേകിച്ച് ദുഃഖവെള്ളിയാഴ്ചയിലും, വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും നോമ്പുകാലത്തും കുരിശിന്റെ വഴി വിവിധ മാസ് കേന്ദ്രങ്ങളിൽ നടത്താറുണ്ട്. അയർലണ്ടിൽ ഉള്ള സീറോ മലബാർ വിശ്വാസികൾക്ക് കേരളത്തിലെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പോലെ ആയിരിക്കയാണ് ബ്രേ ഹെഡ് !

 

Top