ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രിസ്തുമസ് കരോൾ പ്രോഗ്രാം ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ് , ഡിസംബർ 9 ശനിയാഴ്ച 3 മണിക്ക്

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രിസ്തുമസ് കരോൾ പ്രോഗ്രാം ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ്, ഡിസംബർ 9 ശനിയാഴ്ച 3 മണിക്ക് സെന്റ് ലോർക്കൻസ് ബോയ്സ് നാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.

ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ് എന്ന പ്രോഗ്രാമിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ പതിനൊന്ന് കുർബാന സെൻ്ററുകളിൽനിന്നുള്ള ടീമുകൾ കരോൾ ഗാനങ്ങളും നേറ്റിവിറ്റി പ്ലേകളും അവതരിപ്പിക്കും.മികച്ച കരോൾ സിംഗിംഗിനും നേറ്റിവിറ്റി പ്ലേയ്ക്കും പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം സമ്മാനം 251 യൂറോ, രണ്ടാം സമ്മാനം 201 യൂറോ, മൂന്നാം സമ്മാനം 151 യൂറോ. ക്യാഷ് പ്രൈസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഇമ്മാനുവേൽ തെങ്ങുംപിള്ളിൽ ആണ് . ഈ പരിപാടിയിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം സംഗീത സാന്ദ്രമായ ഈ സായം സന്ധ്യയിൽ പങ്കെടുക്കാൻ ഏവരും എത്തണമെന്ന് സീറോ മലബാർ സഭ നേതൃത്വം റവ ഫാ ജോസഫ് ഓലിയകാട്ടിൽ , ഫാ .റോയി ,ഫാ സെബാൻ സോണൽ ട്രസ്റ്റിമാരായ ബിനുജിത് സെബാസ്റ്റ്യന്‍ , ബിനോയ് ജോസ്  , ജോബി ചാമക്കാല എന്നിവർ സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു

 

Top