നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ക്രോഗ് പാട്രിക് തീർത്ഥാടനം’ ജൂലൈ 26 ന് ശനിയാഴ്ച.

ഡബ്ലിൻ :സീറോ മലബാർ സഭ അയർലണ്ട് നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 26 ന് ശനിയാഴ്ച നടക്കും.അയർലണ്ടിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്ക് പുണ്യവാളന്റെ പാദ സ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്, അയർലൻഡിലെ എല്ലാ കൗണ്ടികളിൽ നിന്നും, ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം, ജൂലൈ 26 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തിൽ ആരംഭിക്കും.

സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ .ജോസഫ് മാത്യു ഒലിയക്കാട്ടിൽ, നാഷണൽ പിതൃവേദി ഡയറക്ടർ റവ ഫാ അനീഷ് വഞ്ചിപ്പാറയിൽ ,ഡബ്ലിൻ റീജണൽ പിതൃവേദി ഡയറക്ടർ റവ ഫാ സിജോ ജോൺ വെങ്കിട്ടക്കൽ ,കോർക്ക് റീജണൽ പിതൃവേദി ഡയറക്ടർ റവ ഫാ സന്തോഷ് തോമസ് , ഗോൽവേ റീജണൽ പിതൃവേദി ഡയറക്ടർ റവ ഫാ റജി കുര്യൻ ,അയർലണ്ട് സീറോ മലബാർ സഭയിലെ മറ്റു റീജിയണുകളിൽ നിന്നുള്ള ബഹുമാനപ്പെട്ട മറ്റ് വൈദികരും ഒന്നിച്ച് കാർമികത്വം നൽകുന്ന വിശുദ്ധ കുർബാനക്ക് ശേഷമാണ് അടിവാരത്തിൽ നിന്നും മലകയറ്റം ആരംഭിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രോഗ് പാട്രിക് തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ റീജിയണിലും ബസ് സൗകര്യങ്ങൾ ഒരുക്കുന്നതാണ്. തീർത്ഥാടനത്തിൽ പങ്കെടുക്കാനും വാഹന ക്രമീകരണങ്ങൾ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും അതാത് റീജണില്‍ കമ്മിറ്റി നേതൃത്വത്തെ കോണ്ടാക്ട് ചെയ്യണമെന്ന് പിതൃവേദി നാഷണൽ പ്രസിഡന്റ് പുന്നമട ജോർജ്ജുകുട്ടിയും നാഷണൽ സെക്രട്ടറി അഡ്വ സിബി സെബാസ്റ്റ്യനും അറിയിച്ചു.

ഡോ .സനൽ ജോർജ് +447425066511 ( ബെൽഫാസ്റ്റ് റീജണൽ കമ്മറ്റി ) റോണി ജോർജ് -0894090600 (ഗോൾവെ റീജിണൽ കമ്മറ്റി ) പുന്നമട ജോർജ്ജുകുട്ടി – 0870566531 ( കോർക്ക് റീജിണൽ കമ്മറ്റി)
സിബി സെബാസ്റ്റ്യൻ +353894433676 ( ഡബ്ലിൻ റീജണൽ കമ്മറ്റി ) എന്നിവരെയോ പാരിഷ് / പിതൃവേദി/ സെൻട്രൽ / സഭായോഗം കമ്മറ്റി നേതൃത്വത്തെയോ തീർത്ഥാടനത്തിന്റെ വിവരങ്ങൾ അറിയുവാൻ കോണ്ടാക്ട് ചെയ്യാവുന്നതാണ് .

ത്യാഗപൂർണ്ണവും ഭക്തിനിർഭരവുമായ ഈ തീർത്ഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക അനുഗ്രഹം തേടുവാനായി എല്ലാ വിശ്വാസികളെയും കോർഗ്ഗ് പാട്രിക്ക് മലനിരകളിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിന് നമുക്ക് തുടക്കം കുറിക്കാം.

ഡബ്ലിനിൽ നിന്നും മറ്റു റീജിയനിൽ നിന്നും വാഹന സൗകര്യം ( ബസ് ) ഒരുക്കുന്നതായിരിക്കും .ബസ് സീറ്റ് ബുക്ക് ചെയ്ത് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് പിതൃവേദി നേതൃത്വത്തെയോ / ട്രസ്റ്റിമാർ / പാരിഷ് കമ്മറ്റിക്കാർ , എന്നിവരെ സമീപിക്കേണ്ടതാണ് .

എരിയുന്ന തീക്ഷ്ണതയോടെ ദൈവവിശ്വാസം പ്രചരിപ്പിച്ച് അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച വിശുദ്ധ പാട്രിക് 40 ദിവസം പകലും രാത്രിയും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത് മലമുകളിലേക്കുള്ള തീർത്ഥാടനത്തിൽ പങ്കെടുക്കാനും അനുഗ്രഹങ്ങൾ നേടുവാനായും എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് നാഷണൽ ഡയറക്ടർ
ഫാ അനീഷ് വഞ്ചിപ്പാറയിൽ അറിയിച്ചു.

Top