ഡബ്ലിൻ : അയർലണ്ടിലെ സിറോ മലബാർ വിശ്വാസികളെ “സേവിക്കുക” എന്ന ഉദ്ദേശത്തോടെ ഏഴോളം വൈദീകർ അടുത്ത അഞ്ചു മാസങ്ങൾക്കുള്ളിൽ അയർലണ്ടിലേക്ക് വരുമെന്ന് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തു വെളിപ്പെടുത്തി . ദീർഘനാളത്തെ സേവനത്തിനുശേഷം അയർലണ്ടിൽ നിന്ന് മടങ്ങി പോകുന്ന മോൺസിഞ്ഞോർ ആന്റണി പെരുമായാണ് ഡബ്ലിനിൽ വച്ച് നൽകിയ യാത്രയയപ്പ് സമ്മേളനത്തിലാണ് ബിഷപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത് . നാട്ടിൽ നിന്ന് എപ്പോഴും ഇങ്ങനെ ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്നും ഈ “കൃഷി” നിങ്ങൾ ഇവിടെ തുടങ്ങണമെന്നും ബിഷപ്പ് വിശ്വാസികളെ ഉപദേശിച്ചു .വളരെ ആദായകരമായ ഇത്തിൾകണ്ണി കൃഷിയെയാണോ ബിഷപ്പ് അർത്ഥമാക്കിയത് എന്ന് വിശ്വാസികൾ ഇപ്പോൾ പരസ്പരം ചോദിക്കുകയാണ് .
ഈ വരുന്ന വൈദീകർക്കു വീട് ,കാർ തുടങ്ങിയവയ്ക്കു പുറമെ മാസശമ്പളവും കൊടുക്കേണ്ട ഭാരിച്ച ബാധ്യതയാണ് ഒരു സീറോമലബാർ വിശ്വാസിയുടെയും ചുമലിൽ വന്നു ചേരാൻ പോകുന്നത് .ദൂരെ സ്ഥലങ്ങളിൽ പോയി കുർബാന ചെല്ലുന്നതിനു “പെട്രോൾ കാശ്” എന്ന പേരിൽ 250 യൂറോ വരെയാണ് ചില വൈദീകർ വിശ്വാസികളിൽ നിന്ന് വാങ്ങുന്നത്!യേശു അർപ്പിച്ച ബലിയുടെ ഓര്മപുതുക്കാനാണ് “കുർബാന തൊഴിലാളികൾ “എന്ന നിലയിലേക്ക് ചില പുരോഹിതർ അധഃപതിക്കുന്നത് . ബലിയർപ്പണത്തിനു പണം വാങ്ങുന്ന തൊഴിലാളി വർഗം.
ഇതിനിടയിൽ സീറോ മലബാർ കൊണ്ടുവരുന്ന വൈദീകരെ തീറ്റിപ്പോറ്റേണ്ട ബാധ്യത തങ്ങൾ ഏറ്റെടുക്കില്ല എന്ന് പറഞ്ഞു അയർലണ്ടിലെ ക്നാനായ വിശ്വാസികൾ വേർപിരിഞ്ഞു പോകാൻ ഒരുങ്ങുകയാണ് .ക്നാനായ വിശ്വാസികൾ സ്വന്തം നിലയിൽ ക്നാനായ വൈദീകനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു . ഇരിങ്ങാലക്കുട, എറണാകുളം രൂപതകളുടെ താല്പര്യങ്ങളാണ് ഇവിടെയുള്ള വൈദീകർ സംരക്ഷിക്കുന്നത് എന്ന് ആരോപിച്ചു സീറോക്കുള്ളിൽ തന്നെ കോട്ടയംകാർ മുറുമുറുപ്പ് നടത്തുന്നുണ്ട് .
അതിനിടയിൽ താല , ലൂക്കൻ എന്നി മാസ് സെന്ററുകളിൽ ഡയറക്റ്റ് ഡെബിറ്റ് കൊണ്ടുവരാനുള്ള ശ്രമങ്ങളെ വിശ്വാസികൾ പരാജയപ്പെടുത്തിയത് വൈദീകർക്കു വലിയ തിരിച്ചടിയായിട്ടുണ്ട് .ബ്ലാഞ്ചെർസ്ടൗൺ സെന്റ്ററിൽ ഡയറക്റ്റ് ഡെബിറ്റ് ആരംഭിച്ചെങ്കിലും പല വിശ്വാസികളും അത് ഇപ്പോൾ നിർത്തലാകുകയാണ് .ഐറിഷ് പള്ളികളിലെ ലാറ്റിൻ കുർബാനകൾ കണ്ടു സംതൃപ്തിയടയാൻ മനസ്സില്ലാത്ത വിശ്വാസികൾക്ക് പുതിയ വൈദീകർ കൂടി എത്തുന്നതോടെ കൂടുതൽ പിരിവു കൊടുക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല .
Aloso Read :വൈദികരുടെ സുഖലോലുപതക്ക് വേണ്ടി മക്കളെ ബലിയാടാക്കുന്ന മാതാപിതാക്കൾ ! നിങ്ങൾ ദുഖിക്കേണ്ടി വരും !!
ഏതായാലും വൈദീകരും,കുറച്ചു ളോഹതാങ്ങികളും ഒരു വശത്തും നിഷ്കളങ്കരായ സാദാരണ വിശ്വാസികൾ മറുവശത്തും നിന്ന് നടക്കുന്ന ഈ യുദ്ധത്തിലെ പുതിയ കളികൾ വരും ദിനങ്ങളിൽ കാണാനിരിക്കുന്നതേയുള്ളു .പരാദജീവികളെ കുറിച്ച് നാമെല്ലാവരും വിദ്യാലയങ്ങളിൽ സയൻസ് ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ട് . മറ്റു ജീവികൾ അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചു വളരുന്ന ജീവികളെയാണ് “പരാദങ്ങൾ” എന്ന് വിളിക്കുന്നത്. പ്ലാവ്, മാവ് തുടങ്ങിയ വൃക്ഷങ്ങളിൽ കാണപ്പെടുന്ന ഇത്തിൾകണ്ണി എന്ന ഒരിനം സസ്യം പരാദസസ്യത്തിന് ഉദാഹരണമാണ് . അതുകൊണ്ടാണ് “ഇത്തിൾ കണ്ണിപോലെ” എന്ന പ്രയോഗം തന്നെ മലയാളത്തിൽ ഉണ്ടായത് .
സുഖലോലുപതയിൽ മ്ലേച്ചമായി ജീവിച്ച പുരോഹിത വർഗം നന്മയുടെ മനുഷ്യത്വത്തിന്റെ സുവിശേഷം പ്രസംഗിച്ച യേശുവിനെ കുരിശിൽ തറച്ചു കൊല്ലുകയായിരുന്നു .അതെ പോലെ തന്നെ മ്ലേച്ഛതയിലും സുഖലോലുപതയിലും ‘ജീവിക്കയാണ് ക്രിസ്തുവിന്റെ പേരുപറഞ്ഞു പുരോഹിത വർഗം .അവർക്ക് അതിനായി വിശാസികളെ ചൂഷണം ചെയ്യും .പാപത്തിന്റെയും ഭയത്തിന്റെയും പേരുപറഞ്ഞു പണം പിടുങ്ങും.വെറുപ്പിന്റെ സുവിശേഷം പറയുന്ന വളമനാലിനെ പോലെ നികൃഷ്ടരെ വെച്ച് ഭീഷണിപ്പെടുത്തും.ഇവരുടെ സ്വകാര്യജീവിതങ്ങൾ വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന സംഭവങ്ങളിൽ ചിലതാണ് റോബിനും ,കോട്ടൂരും ,സിസ്റ്റർ സ്റ്റെഫിയും ,ഫ്രാൻങ്കോയിലെയും വെളിപ്പെടുന്നത് .അവർ അവരുടെ കൃഷി നടത്താനായി വീണ്ടും എത്തുന്നു .വിശ്വാസികളുടെ പണം പിടുങ്ങാൻ.