യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സ്പോര്ട്സ് മീറ്റ് മെയ് 21ശനിയാഴ്ച ബോള്‍ട്ടനില്‍

ബോള്‍ട്ടന്‍:യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്പോര്ട്സ് മീറ്റ് മെയ് 21ന് ബോള്‍ട്ടനിലെ സെന്‍റ് ജെയിംസ് സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്നതാണ്.ഇത്തവണ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ്.
മലയാളി കുട്ടികളിലെ കായിക വാസനകള്‍ വളര്‍ത്തിയെടുക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും യുക്മയെന്ന മഹാ സംഘടന അതി വിപുലമായ മത്സരമാമാങ്കം നടത്തുകയാണ്.റീജിയണല്‍ തലത്തില്‍ മെയ് 21 നും നാഷണല്‍ തലത്തില്‍ മെയ് 28 നുമാണ് നടക്കുന്നത്.കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരില്‍ അവര്‍ സ്വായത്തമാക്കിയ കായിക വാസനകള്‍ നഷ്ടപ്പെടാതിരിക്കാനും അവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ വീണ്ടും വീണ്ടും മാറ്റുരയ്ക്കാനുമുള്ള വേദിയാണ് യുക്മ അണിയിച്ചൊരുക്കുന്നത്.
ഓരോ അസോസിയേഷനുകളും വളരെ ഉത്സാഹത്തോടെയാണ് യുക്മയുടെ ഈ സ്പോര്ട്സ് മീറ്റിനെ നോക്കി കാണുന്നത് കാരണം ഓരോ അസോസിയേഷന്‍റെ നേതൃത്വം ആണ് തങ്ങളുടെ കായിക താരങ്ങളെ കണ്ടെത്താന്‍ വേണ്ട വേദിയോരുക്കേണ്ടത് എന്ന തിരിച്ചറിവാണ് ഈ മത്സരത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത്.കേരളത്തില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്ത പല കായിക താരങ്ങളും ഇന്ന് യുകെയിലുണ്ട് പക്ഷെ അവര്‍ക്കൊന്നും മത്സരിക്കാനുള്ള വേദികള്‍ മുന്‍പുണ്ടായിരുന്നില്ല ,യുക്മയാണ് ഈ കുറവ് പരിഹരിക്കാന്‍ ഇങ്ങനെയൊരു സ്പോര്ട്സ് മീറ്റ് ആശയവുമായി മുന്‍പോട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടന്ന് വന്നത്.ഇന്നത് യുകെയിലെ മലയാളികള്‍ നെഞ്ചിലേറ്റി ഓരോ വര്‍ഷവും കാത്തിരിക്കുകയാണ്.നമ്മള്‍ക്കും ഈ പ്രാവിശ്യത്തെ കായിക മേളയില്‍ പങ്കുചേരാന്‍ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ അവസരമൊക്കുകയാണ് മെയ് 21 ന് ശനിയാഴ്ച ബോള്‍ട്ടനില്‍.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്പോര്ട്സ് മീറ്റ് മെയ് 21ന് ബോള്‍ട്ടനിലെ സെന്‍റ് ജെയിംസ് സ്കൂള്‍ ഗ്രൗണ്ടില്‍ വച്ചാണ് നടക്കുന്നത്.റീജിയണല് മത്സരങ്ങളില് വ്യക്തിഗത ഇനങ്ങളില് ആദ്യ മൂന്നു സ്ഥാനങ്ങളില് എത്തുന്നവര്ക്കും ഗ്രൂപ്പ് ഇനങ്ങളില് ആദ്യ രണ്ടു സ്ഥാനങ്ങളില് എത്തുന്നവര്ക്കുംനാഷണല് മത്സരങ്ങളില് പങ്കെടുക്കാവുന്നതാണ്. മത്സര വിജയികള്ക്ക് റീജിയണല് തലത്തില് സര്ട്ടിഫിക്കറ്റുകളും ട്രോഫികളും മെഡലുകളും സമ്മാനിക്കും.

കിഡ്സ്, സബ്ജൂനിയര്, ജൂനിയര്, സീനിയര്, സൂപ്പര് സീനിയര്,അഡല്‍റ്റ്സ് ഇനങ്ങളിലായിരിക്കും മത്സരങ്ങള് നടക്കുന്നത്. ഓട്ടം 50മീറ്റര്, 100മീറ്റര്, 200മീറ്റര്, ലോംഗ്ജംപ്, ഷോട്ട്പുട്ട്, റിലേ എന്നിങ്ങനെയുള്ള ട്രാക്കിനങ്ങള്ക്ക് പുറമേ വടംവലി മത്സരവുംഉണ്ടായിരിക്കുന്നതാണ്.
റീജിയനിലെ എല്ലാ അംഗങ്ങളും മെയ് 17 ന് മുന്‍പായി മത്സരിക്കുന്നവരുടെ പേര് വിവരങ്ങള്‍ അറിയിക്കേണ്ടതാണ്. അതുപോലെ റീജിയനിലെ എല്ലാ അംഗ അസോസിയേഷന്‍ അംഗങ്ങളെയും കായികമേളയിലേക്ക് സ്വാഗതം ചെയ്യുന്നു.
മത്സരങ്ങളെല്ലാം നാഷണല്‍ സ്പോര്‍ട്സ് മീറ്റിന്റെ ഭാഗമായതിനാല്‍ നിയമങ്ങളും നിബന്ധനകളെല്ലാം ഒന്നുതന്നെയായിരിക്കും.ഇത് വ്വ്വ്.ഉുക്മ.ഒര്ഗ് ലഭ്യമാണ്.
കായികമേള നടക്കുന്ന വേദിയുടെ വിലാസം:ശ്റ്റ്.ജ്ജമെസ് ശ്ചൂല്,ളുകസ് റൊദ് ,ബ്ബ്ള്49റു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സ്പോര്‍ട്സ് കോ-ഓഡിനേറ്റര്‍:ജോണി കണിവേലില്‍ 07875332761 ഒര്‍
സിക്രട്ടറി ഷിജോ വര്‍ഗ്ഗിസ് 07852931287 ഓര്‍
പ്രസിഡണ്ട് സിജു ജോസഫ് 07951453134
പി ര്‍ ഒ
യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top