ബ്ളാക്ക്റോക്കിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചു

ഡബ്ലിന്‍ : സിറോ മലബാര്‍ ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ വളരെ ആര്‍ഭാടത്തോടെ കൊണ്ടാടി .ബ്ലാക്ക്‌റോക്ക് മണിക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ ജനുവരി 21 ന് ഞായറാഴ്ച്ച വൈകിട്ട് 4.30 ന് ജപമാക്കി ശേഷം 5 മണിക്ക് റവ ഫാ വിനു OFM ആഘോഷമായ വിശുദ്ധകുർബാന അർപ്പിച്ചു.

ലതീഞ്ഞ് , ആഘോഷമായ പ്രദക്ഷിണം, കഴുന്നെടുക്കല്‍ ,തുടങ്ങി പ്രത്യേക പ്രാര്‍ഥനകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുന്നാൾ കുർബാനക്ക് ശേഷം സെബാസ്റ്റ്യന്‍ നാമധാരികളെ ആദരിക്കൽ ചടങ്ങും ചായസൽക്കാരവും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ അഡ്വ സിബി സെബാസ്റ്റ്യന്‍ ,ബിനു ജോസഫ് ,കമ്മറ്റിക്കാരായ ജോസഫ് വർഗീസ് , അനീഷ് ചെറിയാൻ ,ജോഷി ജോസഫ് ,റാണി സുനിൽ , റോസ് ബിജു , ബിനീഷ് മാത്യു ,വിൻസന്റ് നിരപ്പേൽ എന്നിവർ നേതൃത്വം നൽകി.

Top