ഭയപ്പെടരുത് ചെകുത്താന്‍ ജീവിക്കുന്നു !..പ്രേതത്തെ ലൈവ് ‘ആയി കാണാം .ചെകുത്താന്‍ ഉണ്ടെന്ന തെളിവുമായി വീട്ടമ്മ

ലോകത്തെ ആദ്യ പ്രേത ലൈവ് ചിത്രീകരണം അയര്‍ലണ്ടില്‍ നിന്നും .വീട്ടിലെ പ്രേത സാന്നിധ്യം ചിത്രീകരിച്ച് വീഡിയോ തെളിവുകളുമായി വീട്ടമ്മ രംഗത്ത് ഞെട്ടിച്ചിരിക്കയാണ്. തന്‍റെ വീട്ടില്‍ പ്രേതമുണ്ടെന്നതിന് ദൃശ്യങ്ങള്‍ അടങ്ങിയ തെളിവുകളുമായി അയര്‍ലന്‍റുകാരിയായ വീട്ടമ്മ രംഗത്ത് വന്നിരിക്കുന്നത്. ആഷി മര്‍ഫി എന്ന വീട്ടമ്മയാണ് വീട്ടിലെ പ്രേത സാന്നിധ്യം ചിത്രീകരിച്ച് ലോകര്‍ക്ക് കാട്ടിക്കൊടുത്തിരിക്കുന്നത്. അടുക്കളയിലെ സാധനങ്ങള്‍ എടുത്തെറിയുക, വാതിലുകള്‍ താനേ തുറക്കുക, തൂക്കു വിളക്ക് തനിയേ ആടുക എന്നീ പ്രേതലക്ഷണങ്ങള്‍ ആഷിയുടെ വീട്ടില്‍ പതിവത്രേ . ഒടുവില്‍ രണ്ടും കല്പിച്ച് ആഷി അത് ചിത്രീകരിക്കുകയും ചെയ്തു . മണിക്കൂറുകള്‍ കൊണ്ടു തന്നെ ഈ വീഡിയോ യൂട്യൂബില്‍ ഹിറ്റായി മാറുകയും ചെയ്തു . എന്നാല്‍ ഈ വീഡിയോ വീട്ടമ്മ കൃത്രിമമായി ചിത്രീകരിച്ചതാണെന്നാണ് ഒരു കൂട്ടര്‍ അവകാശപ്പെടുന്നത് . എന്നാല്‍ അതല്ല, ലോകത്തെ ആദ്യ പ്രേത ലൈവ് ചിത്രീകരണമാണ് ഇതെന്നാണ് വീട്ടമ്മയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത് !

Top