ലോക റോബോട്ട് ഒളിമ്പ്യാഡ് ചാമ്പ്യൻഷിപ്പിൽ മലയാളികൾക്ക് അഭിമാനമായി ജോയൽ ഇമ്മാനുവലും അമൽ രാജേഷും!..190 രാജ്യങ്ങളില്‍ നിന്നുളള ടീമുകള്‍ പങ്കെടുത്ത മത്സരത്തിൽ ചരിത്ര നേട്ടം.അയർലണ്ടിന് എട്ടാം സ്ഥാനം നേടിയെടുക്കാൻ മുന്നിൽ നിന്നത് മലയാളികളായ മിടുക്കർ.ജോയലും അമലും മുൻപും അവാർഡ് ജേതാക്കൾ

ഡബ്ലിൻ : റോബോട്ടിക്സിലെ ഒളിമ്പിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച നേട്ടം സ്വന്തമാക്കി അയർലണ്ട് ടീം.അമേരിക്കയിലെ പനാമ സിറ്റിയിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ അയർലണ്ട് ടീമിനെ വിജയത്തിലേക്ക് നയിച്ച ടീമിൽ മലയാളികളായ ജോയൽ ഇമ്മാനുവലും അമൽ രാജേഷും അടക്കം എട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു .2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ പനാമ സിറ്റിയിൽ ആണ് റോബോട്ട് ഒളിമ്പ്യാഡ് നടന്നത് . മത്സരത്തിൽ അയർലണ്ട് എട്ടാം സ്ഥാനം നേടി !

ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളിൽനിന്നുള്ള 600 ൽ അധികം ടീമുകൾ പങ്കെടുത്ത ഒളിമ്പ്യാഡ് ഫൈനലിൽ എട്ടാം സ്ഥാനം കരസ്ഥമാക്കാനായത് അയർലണ്ടിനെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമാണ്. ആ ചരിത്ര നേട്ടത്തിൽ പങ്കാളികളായി മിടുക്കരായ മലയാളികളും ഉണ്ടെന്നുള്ളത് ഇരട്ടി മധുരമാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിൻ ലൂക്കനിൽ താമസിക്കുന്ന സ്‌പൈസ് വില്ലേജ് റസ്റ്റോറന്റ് & കാറ്ററിങ് ഗ്രുപ്പ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഇമ്മാനുവൽ തെങ്ങുംപള്ളിയുടെയും നേഴ്സ് മാനേജർ റീത്താ ഇമ്മാനുവലിന്റെയും മകനാണ് ലിവിങ് സെർട്ട് വിദ്യാർഥി കൂടിയായ ജോയൽ ഇമ്മാനുവൽ.ലൂക്കൻ ലിഫി വാലിയിൽ താമസിക്കുന്ന കമ്പ്യൂട്ടർ എഞ്ചിനീയർ രാജേഷിന്റെയും, നേഴ്സ് മാനേജർ ആയ ബെറ്റ്സിയുടെയും പുത്രനാണ് ലിവിങ് സർട്ട് വിദ്യാർഥിയായ അമൽ.ജോയൽ ഇമ്മാനുവൽ ഇതിനു മുൻപ് ബിടി യംഗ് സയന്റിസ്റ്റ് ആൻഡ് ടെക്നോളജി അവാർഡ് നേടിട്ടുണ്ട് .

ഓരോ വർഷവും വ്യത്യസ്ത രാജ്യങ്ങളിൽ നടക്കുന്ന ഒളിമ്പിക് ശൈലിയിലുള്ള ഒരു അന്താരാഷ്ട്ര റോബോട്ടിക് മത്സരമാണ് ഫസ്റ്റ് ഗ്ലോബൽ ചലഞ്ച്. പുതിയ തലമുറയിലെ എഞ്ചിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും വളർച്ചക്ക് കാരണമാകുന്നു. STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) മേഖലയിലെ യുവാക്കളുടെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മത്സരം ലക്ഷ്യമിടുന്നത്.സ്റ്റെം വിദ്യാഭ്യാസത്തിന് അയർലണ്ട് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. റോബോട്ടിക്സ് മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധരുടെ മേൽനോട്ടത്തിൽ, റോബോട്ടിക്സ്, മെക്കാട്രോണിക്സ് മേഖലയിലെ രാജ്യത്തെ ഏറ്റവും നൂതനമായ ലബോറട്ടറികളിൽ, പ്രതിനിധി സംഘത്തിന് പരിശീലനം ലഭിക്കും.

Joel Emmanuel and Rohit Tummala of Coláiste Phádraig, Lucan, Co Dublin, with their project ‘The effect of light frequency on background radiation in a cloud chamber

ലോകത്തിലെ യുവാക്കൾ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ കഴിവുകൾ ഉപയോഗിക്കുമ്പോൾ അവരിൽ ധാരണയും സഹകരണവും വളർത്തിയെടുക്കുന്നതിനുള്ള ശ്രമത്തിൽ, എഞ്ചിനീയറിംഗിനുള്ള 14 ഗ്രാൻഡ് ചലഞ്ചുകൾ ഉൾപ്പെടെ, നമ്മുടെ ഗ്രഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നിനെക്കുറിച്ചുള്ള ഒരു ഗെയിമിൽ ടാസ്‌ക്കുകൾ പൂർത്തിയാക്കാൻ ടീമുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഒരു ആഗോള സമൂഹമെന്ന നിലയിൽ നാം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ട്, അടുത്ത തലമുറയ്ക്ക് ഒരുമിച്ച് ആ ദൗത്യം നിറവേറ്റാൻ കഴിയും.

ഈ ചരിത്രപരമായ മുന്നേറ്റത്തിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് മിടുക്കരായ രണ്ട് മലയാളി യുവ ശാസ്ത്രജ്ഞരും പങ്കെടുത്തു എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ് . ഗ്ലോബൽ ചലഞ്ചിൽ പങ്കെടുത്ത മത്സരത്തിൽ ലോകത്തിൽ എട്ടാം സ്ഥാന നേടി വന്നപ്പോൾ ഐറീഷ് സമൂഹം വലിയ പ്രോത്സാഹനമാണ് കുട്ടികൾക്ക് നൽകിയത് .

ലോകത്തിലെ ഏറ്റവും വലിയ 14 എഞ്ചിനീയറിംഗ് വെല്ലുവിളികളിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ് ഗ്ലോബൽ ചലഞ്ച് തീം രൂപകൽപ്പന ചെയ്യുന്നത്. റോബോട്ടിക്ക് യുഗത്തിലേക്കു വിദ്യാർഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ റോബോട്ടിക് ചലഞ്ച് ആയിരുന്നു ഈ വർഷത്തെ മത്സരഇനം.

യുവ മനസ്സുകളിൽ ആത്മവിശ്വാസം ഉണർത്താനും, കൂട്ടായ പങ്കാളിത്തത്തിലൂടെ അവരുടെ നൈപുണ്യം വർധിപ്പിക്കാനും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ആണ് നടന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ റോബോട്ടിക്സുമായി എങ്ങനെ സംയോജിപ്പിക്കാം എന്നതും മത്സരത്തിന്റെ ഭാഗമായിരുന്നു.

ലോകത്തെ കാത്തിരിക്കുന്ന വെല്ലുവിളികൾ പ്രമേയമാക്കി റോബോട്ടിനെ നിർമ്മിക്കാനും, പ്രോഗ്രാം ചെയ്യാനും ഓരോ ടീമിനും അവസരമുണ്ട്. ഓരോ ടീമും മത്സരത്തിലെ ഓരോ റൗണ്ടിലും തങ്ങളുടെ ടീമിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും തങ്ങളുടെ റോബോട്ടിനെ മത്സരവേദിയിലേക്ക് നാവിഗേറ്റ് ചെയ്യുകയും ചെയ്യുന്നു.

അയർലണ്ടിലെ ഏറ്റവും പ്രഗത്ഭരായ യുവ എഞ്ചിനീയർമാർ ഉൾപ്പെട്ട ടീമിൽ പങ്കെടുക്കുവാനും, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷ മുണ്ടെന്ന് ജോയലും, അമലും പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നതായി ടീമംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഡബ്ലിൻ എയർപോർട്ടിൽ എത്തിയ ദേശീയ ടീമിന് ഉജ്വല വരവേൽപ്പ് നൽകി.

Top