ലണ്ടൻ: ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദൈൻ ഡോറിസിന് (62) കൊറോണ (കൊവിഡ് -19) സ്ഥിരീകരിച്ചു. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇതെ തുടർന്ന് വെള്ളിയാഴ്ച മുതൽ വീട്ടിൽ ഐസൊലേഷനിലാണ് ഡോറിസ്.
റ്റ് എം.പിമാർക്കൊപ്പം രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വസതിയിൽ നടത്തിയ വിരുന്നിൽ നാദിൻ പങ്കെടുത്തിരുന്നു.ആരോഗ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ ഗൗരവമായാണ് അധികൃതർ കാണുന്നത്.പാർലമെന്റ് സമ്മേളനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടണിൽ ഇതുവരെ 382 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യൻ വംശജൻ ഉൾപ്പെടെ ആറുപേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ശുചിത്വം പാലിക്കുക, അസുഖങ്ങൾ ഉള്ളവർ പൊതുജനങ്ങൾക്കിടയിൽ ഇറങ്ങരുത് തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കൊറോണബാധിതർ:62ഇന്ത്യയിൽ രാജസ്ഥാനിലും ഡൽഹിയിലും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 62 ആയി. കഴിഞ്ഞ മാസമാണ് രാജസ്ഥാൻ സ്വദേശി ദുബായിൽ നിന്ന് തിരിച്ചെത്തിയത്.ഇറ്റലിയിൽ മരണസംഖ്യ 631ൽ എത്തി. 10149 പേർക്ക് രോഗം ബാധിച്ചു. വൈറസ് വ്യാപനം തടയാൻ എന്ത് നടപടിയും സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു.ഇറാനിൽ ഇന്നലെ മാത്രം മരിച്ചത് 63 പേർ. ഇതോടെ, മരണസംഖ്യ 354 ആയി. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. രോഗബാധിതരുടെ എണ്ണം 9000 ആയി.
അമേരിക്ക -31, ഫ്രാൻസ് – 33, സ്പെയിൻ – 48, ഇന്തോനേഷ്യയിൽ ആദ്യ മരണവും തുർക്കിയിൽ ആദ്യ കേസും റിപ്പോർട്ട് ചെയ്‍തു. ദക്ഷിണ കൊറിയയിൽ രോഗികളുടെ എണ്ണം 7755 ആയി. ബുധനാഴ്‍ച ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 60 ആയി. ചൈനയ്ക്ക് ആശ്വാസത്തിന് വകചൈനയിൽ പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. എന്നാൽ ഭീഷണി പൂർണമായി അവസാനിച്ചുവെന്ന് പറയാനാകില്ല. അടുത്ത ദിവസങ്ങളിൽ ഹുബെയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് തുടങ്ങുമെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചു.യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യ സന്ദർശനം റദ്ദാക്കികൊറോണ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ വിദേശ യാത്രകൾ ഒഴിവാക്കി ലോക നേതാക്കൾ. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് മാർച്ചിൽ നടത്താനിരുന്ന സന്ദർശനം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് എസ്‍പർ റദ്ദാക്കി.രാജ്യങ്ങൾ:119ആകെ മരണം: 4379രോഗബാധിതർ: 121,312ചൈനയിലെ മരണസംഖ്യ: 3,158