എക്സീറ്റര്‍: യുകെ മലയാളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ റെജി ജി. ചെക്കാലയില്‍(57) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം. മൃതദേഹം റോയല്‍ ഡെവണ്‍ ആന്‍ഡ് എക്സീറ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു 2005 ല്‍ യുകെയില്‍ എത്തിയ റെജി.
സാമൂഹിക, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയിരുന്ന റെജിയുടെ വേര്‍പാടില്‍ ഏറെ ദുഃഖിതരാണ് കുടുംബാംഗങ്ങളും എക്സീറ്ററിലെ മലയാളി സമൂഹവും.
ബ്രിസ്റ്റോള്‍ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമായ റെജി കൊല്ലം പൂയപ്പള്ളി ചെക്കാലയില്‍ കുടുംബാംഗമാണ്. ഭാര്യ: ജൂലി ജോണ്‍ (നഴ്‌സ്, റോയല്‍ ഡെവണ്‍ ആന്‍ഡ് എക്സീറ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റല്‍, എക്സീറ്റര്‍). മക്കള്‍: മെര്‍ലിന്‍, മിറിയം, മെല്‍വിന്‍. സഹോദരങ്ങള്‍: ഓമന അലക്‌സാണ്ടര്‍ (കോട്ടയം), ലിസി മാത്യു (എക്സീറ്റര്‍, യുകെ), സജിമോന്‍ ഗീവര്‍ഗീസ് (എക്സീറ്റര്‍, യുകെ), പരേതനായ ഡോ. മോഹന്‍ ജി. ചെക്കാലയില്‍ (മാര്‍ത്തോമ കോളജ്, തിരുവല്ല). സംസ്‌കാരം പിന്നീട് പൂയപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍.