ക്രിക്കറ്റ് കളിക്കുന്നതിനിടെ യുകെ മലയാളി കുഴഞ്ഞു വീണ് മരിച്ചു!ഞെട്ടലോടെ പ്രവാസികൾ

ലണ്ടൻ: കുറച്ച് നാളുകളായി യുകെ മലയാളികളിൽ അപ്രതീക്ഷിത മരണങ്ങൾ കൂടുന്ന വാർത്തകളാണ് വരുന്നത്. കഴിഞ്ഞദിവസം യുകെയിലെ ഹേസ്റ്റിങ്സിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പാലക്കാട് വാഴമ്പുറം സ്വദേശിയായ സഞ്ജു സുകുമാരന്‍ (39) കുഴഞ്ഞു  വീണു  മലയാളി മരിച്ചു. .

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ സുഹൃത്തുക്കൾക്ക് ഒപ്പം ഹേസ്റ്റിങ്സിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കവേ ആണ് കുഴഞ്ഞു വീണത് . ഉടൻ തന്നെ ആംബുലൻസിൽ പാരാമെഡിക്കൽസ് ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈസ്റ്റ്‌ സസക്സ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കോൺഗസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സായ സീതു, മക്കൾ ശ്രാവൺ(7), ശ്രയാൻ(3), ശ്രിയ(5 മാസം).പാലക്കാട് വാഴമ്പുറം നെല്ലിക്കുന്നത്ത് വീട്ടിൽ സുകുമാരൻ, കോമളവല്ലി എന്നിവരാണ് മാതാപിതാക്കൾ. സജു, സനു എന്നിവർ സഹോദരങ്ങൾ.യുകെയിലെ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത് .

Top