യുകെയില്‍ കുടിയേറ്റക്കാര്‍ വര്‍ദ്ധിച്ചു വരുന്നു; സ്റ്റുഡന്റ് വീസയില്‍ വരുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക്

യുകെയില്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ഷം വര്‍ദ്ധിച്ചുവരികയാണ്. ഇതിന് പരിഹാരമായി സ്റ്റുഡന്റ് വീസയില്‍ വരുന്നവര്‍ക്ക് കൂടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്ക്. പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പി എച്ച് ഡി കോഴ്‌സുകളില്‍ ഒഴികെ മാസ്റ്റേഴ്‌സ് ബിരുദം നേടാനെത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാട്. രാജ്യത്തെ നിയമപരമായ കുടിയേറ്റം 700,000 എന്ന റെക്കോര്‍ഡില്‍ എത്തിയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ഈ പ്രഖ്യാപനം.

കഴിഞ്ഞ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ ഡിപ്പെന്‍ഡന്റുമാര്‍ക്ക് 135,788 വിസകളാണ് അനുവദിച്ചത്. 2019-ലെ കണക്കുകളുടെ ഒന്‍പത് ഇരട്ടിയാണിത്. പുതിയ നീക്കം കുടിയേറ്റം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി സുനാക് മന്ത്രിമാരോട് പറഞ്ഞു. 2024 ജനുവരിയില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മാറുന്നതോടെ എണ്ണത്തില്‍ സാരമായ മാറ്റം വരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഔദ്യോഗിക ഇമിഗ്രേഷന്‍ ലെവലില്‍ ഇതിന്റെ പ്രത്യാഘാതം എത്രത്തോളമാണെന്ന് വ്യക്തമല്ല. ഒരു വര്‍ഷത്തില്‍ താഴേക്ക് യുകെയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെയും, കുടുംബാംഗങ്ങളുടെയും കണക്കുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top