അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍ നിന്നുള്ള പുതിയ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 4.1% ല്‍ നിന്ന് സെപ്റ്റംബറില്‍ 4.2% ആയി ഉയര്‍ന്നു. തൊഴിലില്ലായ്മ നിരക്ക് വര്‍ഷം മുഴുവനും 4.1% നും 4.3% നും ഇടയില്‍ തുടരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായിരുന്നു. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 4.2% ല്‍ നിന്ന് 4.4% ആയി ഉയര്‍ന്നു. അതേസമയം സ്ത്രീകള്‍ക്ക് 2022 സെപ്റ്റംബറിലെ 4.6% എന്ന നിരക്കില്‍ നിന്ന് 4% ആയി കുറഞ്ഞു.
യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ പുതുക്കിയ 11.4% ല്‍ നിന്ന് കഴിഞ്ഞ മാസം 11.9% ആയി ഉയര്‍ന്നു. സെപ്റ്റംബറില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 115,700 ആയി. ഓഗസ്റ്റില്‍ ഇത് 113,000 ആയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്റ്റംബറില്‍ തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ 300 പേരുടെ കുറവുണ്ടായതായി സിഎസ്ഒ കൂട്ടിച്ചേര്‍ത്തു.
റിക്രൂട്ട്മെന്റിലെ സമ്മര്‍ദങ്ങള്‍ മയപ്പെടുത്തുന്നതിന്റെയും ലഘൂകരിക്കുന്നതിന്റെയും ആദ്യകാല സൂചനകളുണ്ടെന്ന് ഗ്ലോബല്‍ ജോബ്സ് പ്ലാറ്റ്ഫോമിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ ജാക്ക് കെന്നഡി പറഞ്ഞു.