മിസോറി: പരസ്പര ആരോപണ–പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥികള്‍ രംഗത്ത്.അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണ്‍ പിശാചാണെന്നും താന്‍ പ്രസിഡന്‍റായാല്‍ ഇൗ മെയില്‍ കേസിെന്‍റ പേരില്‍ അവരെ ജയിലിലേക്കയക്കുമെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി െഡാണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്‍റ് സ്ഥാനാര്‍ഥികളുടെ രണ്ടാം സംവാദത്തിലാണ് ഹിലരിയെ വ്യക്തിപരമായി അക്ഷേപിക്കുന്ന രീതിയിലുള്ള ട്രംപിെന്‍റ അഭിപ്രായപ്രകടനം.അതേസമയം രണ്ടാം സംവാദത്തില്‍ ട്രംപ് അടുത്തിടെ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവം ചൂടേറിയ ചര്‍ച്ചയായി.
വിഷയം ഉയര്‍ത്തിയ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ഹില്ലരി അമേരിക്കന്‍ പ്രസിഡന്റ് സ്‌ഥാനത്തിന് ട്രംപ് യോഗ്യനല്ലെന്ന് ആരോപിച്ചു. ട്രംപിന്റെ യഥാര്‍ഥ മുഖമാണ് സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തിലൂടെ പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങളെ ട്രംപ് നേരിട്ടത് ഹില്ലരിയുടെ ഭര്‍ത്താവും അമേരിക്കന്‍ മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണെതിരേ ആരോപണം ഉന്നയിച്ചാണ്. താന്‍ പരാമര്‍ശം നടത്തുക മാത്രമാണ് ചെയ്തതെന്നും ബില്‍ കിന്റണ്‍ ഇതെല്ലാം പ്രാവര്‍ത്തികമാക്കിയ ആളാണെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. 12 വയസുകാരിയെ ബില്‍ ക്ലിന്റണ്‍ പീഡിനത്തിന് ഇരയാക്കിയിട്ടുണ്ട്. താന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ്. അടച്ചിട്ട മുറിയില്‍ നടത്തിയ പരാമര്‍ശമാണ് പുറത്തുവന്നത്. താനിക്ക് വാക്കുകളില്‍ ഖേദമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഹില്ലരിയുടെ ഇ മെയില്‍ വിവാദത്തില്‍ രൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കുന്ന സമീപനമാണ് ഹില്ലരിയുടേത്. താന്‍ അധികാരത്തിലെത്തിയാല്‍ വിഷയം അന്വേഷിച്ച് ഹില്ലരിയെ ജയിലിലടയ്ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. എന്നാല്‍ അമേരിക്കന്‍ നിയമത്തിന്റെ ഇന്‍ ചാര്‍ജ് ട്രംപ് അല്ലെന്നായിരുന്നു ഹില്ലരിയുടെ തിരിച്ചടി.
വിദേശ നയത്തിലും ഇരുവരും കൊമ്പുകോര്‍ത്തു. അഭയാര്‍ഥികളെ രാജ്യത്തേക്ക് സ്വീകരിക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണ് തന്റെ സ്വപ്നമെന്ന് ഹില്ലരിയുടെ മറുപടി.
പതിവില്‍ നിന്നും വിപരീതമായി സംവാദത്തിന്റെ തുടക്കത്തില്‍ ഹസ്തദാനം ചെയ്യാന്‍ ഇരുവരും തയാറാകാതിരുന്നതും ശ്രദ്ധേയമായി. 90 മിനിറ്റോളം നീണ്ടു നിന്ന സംവാദത്തില്‍ ഹില്ലരിക്ക് തന്നെയായിരുന്നു മുന്‍തൂക്കം. നേരത്തെ സ്ത്രീവിരുദ്ധ പരാമർശങ്ങളടങ്ങിയ ട്രംപിെൻറ ടേപ്പ് ഏറെ വിവാദമാവുകയും ഇതിനെതിരെ റിപ്പബ്ലിക്കൻ നേതാക്കൾ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ട്രംപിന് പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ നേതാവും അരിസോണയിലെ സെനറ്ററുമായ ജോണ്‍ മക്കെയ്ന്‍ ഉപാധിയോടെയുള്ള പിന്തുണപോലും ട്രംപ് അർഹിക്കുന്നില്ലെന്നും പ്രതികരിച്ചിരുന്നു.