യു എസ് ഗ്ലോബൽ എൻട്രി പ്രോഗ്രാമിന് വേണ്ടിയുള്ള പരിശോധന അപേക്ഷകൾ ഇനി മുതൽ യു എ ഇ യിൽ നിന്നും സമർപ്പിക്കാം.

ദുബായ് :ദുബായിയിൽ ഉള്ളവർക്ക് ഇനി അമേരിക്കൻ വിസക്ക ആപ്പീസുഖിക്കാൻ എളുപ്പം .യു എ ഇ വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് യു എസ് ഗ്ലോബൽ എൻട്രി പ്രോഗ്രാമിന്റെ ഭാഗമായുള്ള ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ അപേക്ഷകൾ ഇനി മുതൽ യു എ ഇ യിൽ നിന്നും നൽകാം. ഗ്ലോബൽ പാസ്പോര്ട്ട് സേവാ വെബ്‌സൈറ്റിൽ ( https://embassy.passportindia.gov.in ) ഇതിനുള്ള സൗകര്യം കൂടി ഉൾപ്പെടുത്തിയതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ ഈ നടപടിക്രമങ്ങൾക്കായി നാട്ടിൽ പോകേണ്ട സാഹചര്യം യു എ ഇ യിലെ ഇന്ത്യൻ പ്രവാസികൾക്ക് ഉണ്ടായിരുന്നു. പൊതുജനങ്ങൾക്കായുള്ള സേവനങ്ങളുടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുക എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ സൗകര്യമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. കോൺസുലേറ്റ് സേവനങ്ങൾക്കായുള്ള ബി എൽ എസ് ഇന്റർനാഷനലിന്റെ കേന്ദ്രങ്ങൾ വഴിയും നിശ്ചിത ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.

Top