അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു: പ്രമേയം ഇനി സെനറ്റില്‍. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍

വാഷിങ്ങ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. അ ധികാര ദുര്‍വിനയോഗം 230 പേര്‍ അനുകൂലിച്ചപ്പോള്‍ 197 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.അമേരിക്കന്‍ രാഷ്ട്രീയത്തിലെ നിര്‍ണായ ഘട്ടമാണ് ഇനി വരാന്‍ പോവുന്നത്. ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ പാസായില്ലെങ്കിലും 2020 നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ ട്രംപിന്റെ രാഷ്ട്രീയ ഭാവിയെ കാര്യമായി ബാധിക്കും.ക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കിയുമായി നടത്തിയ ഗൂഡാലോചനയാണ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിന് വഴിവെച്ചത്.

അതേസമയം, ട്രംപിന് ഉടന്‍ തന്നെ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവരില്ല. പ്രമേയം ഇനി ഉപരിസഭയായ സെനറ്റ് പരിഗണിക്കും. സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. ട്രംപിന്റെ പ്രതിഛായയില്‍ ഇതൊരു കളങ്കമാണ് വീണിരിക്കുന്നത്. അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. 1868 ല്‍ ആന്‍ഡ്രു ജോണ്‍സണും 1998ല്‍ ബില്‍ ക്ലിന്റനും ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു.

Top