യുക്മ റീജണല്‍ കലാമേളകള്‍ക്ക് ‘സൂപ്പര്‍ സാറ്റര്‍ഡേ’

 

യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജണല്‍ കലാമേളകളില്‍ ‘സൂപ്പര്‍ സാറ്റര്‍ഡേ’ എന്നു വിശേഷിപ്പിക്കാവുന്ന ദിവസമാണ് ഒക്ടോബര്‍ 31 ശനിയാഴ്ച്ച. യുക്മയുടെ പ്രധാന നാലു റീജണുകളിലായി ആയിരത്തിലധികം മത്സരാര്‍ത്ഥികളാണ് ഒരേ ദിവസം മാറ്റുരയ്ക്കുന്നത്. നിലവിലുള്ള ദേശീയ ചാമ്പ്യന്മാരായ ഈസ്റ്റ് ആംഗ്ലിയ, രണ്ടാം സ്ഥാനം നേടിയ മിഡ്ലാന്റ്സ്, മൂന്നാം സ്ഥാനക്കാരായ സൗത്ത് വെസ്റ്റ്, യുക്മയിലെ കരുത്തുറ്റ മലയാളി സംഘടനകള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് എന്നീ നാല് റീജണുകളിലാണ് ഈ ശനിയാഴ്ച്ച റീജണല്‍ കലോത്സവങ്ങള്‍ അരങ്ങേറുന്നത്.

super saturday 2

മിഡ്ലാന്റ്സിലും ഈസ്റ്റ് ആംഗ്ലിയയിലും സൗത്ത് വെസ്റ്റിലും മുന്നൂറിലധികം എന്‍ട്രികളാണ് മത്സരത്തിനായി എത്തിയിട്ടുള്ളത്. നോര്‍ത്ത് വെസ്റ്റില്‍ ഇരുന്നൂറിലധികവും. യുക്മ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൃത്യമായ അസൂത്രണത്തോടെയാണ് കലാമേളയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടന്നു വരുന്നത്. റീജണല്‍ കലാമേളകളുടെ ‘സൂപ്പര്‍ സാറ്റര്‍ഡേ’ ദിനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി നാല് റീജണുകളിലേയും സ്വാഗതസംഘം കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. മിഡ്​ലാന്റ്സിലെ വോള്‍വര്‍ഹാംപ്ടണില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ റീജണല്‍ കലാമേള ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് ആംഗ്ലിയ റീജണിലെ ബാസില്‍ഡണില്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോമും സൗത്ത് വെസ്റ്റ് റീജണിലെ ഗ്ലോസ്റ്ററില്‍ ദേശീയ കലാമേളയുടെ ജനറല്‍ കണ്‍വീനറായ മാമ്മന്‍ ഫിലിപ്പും കലാമേളകൾ ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ ദേശീയ ട്രഷറര്‍ ഷാജി തോമസ് ഉദ്ഘാടനം ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റീജണല്‍ തലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ വിജയികളായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ നവംബര്‍ 21ന് നടക്കുന്ന ദേശീയ കലാമേളയില്‍ പങ്കെടുക്കും. ഈസ്റ്റ് ആംഗ്ലിയ റീജണിലെ കേംബ്രിഡ്ജ്ഷെയറിലെ പൈതൃകനഗരമായ ഹണ്ടിങ്ടണില്‍ വച്ചാണ് ഇത്തവണ ദേശീയ കലാമേള നടത്തപ്പെടുന്നത്. നാട്ടിലെ ഒരു സര്‍വകലാശാലാ യുവജനോത്സവത്തെയോ ജില്ലാ തല കലോത്സവങ്ങളെയോ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വര്‍ണ്ണാഭമായ കാഴ്ച്ചകളാണ് യുക്മ ദേശീയ കലാമേള ഒരുക്കുന്നത്.

super saturday 3

ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാന്റ്സ് റീജണിലെ കലാമേള വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യു കെ കെ സി എ ആസ്ഥാന മന്ദിരത്തിലാണ് അരങ്ങേറുന്നത്. ഒപ്പം ഏല്ലാവിധ സഹായ സഹകരണങ്ങളുമായി മൈക്ക വാള്‍സാളിന്റെ സഹകരണത്തോടെ വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനാണ് കലാമേളക്ക് ആഥിത്യം വഹിക്കുന്നത് വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനാണ് കലാമേളയ്ക്ക് ആഥിത്യം വഹിക്കുന്നത്. വേദിയുടെ വിലാസം : UKKCA HALL, WOOD CROSS LANE, BILSTON, WV14 9BW

ഈസ്റ്റ്‌ അനഗ്ലിയ റിജണിലെ കലാമേള ബസില്‍ഡനിലെ ലീന്‍സ്റ്റെര്‍ റോഡിലുള്ള ജെയിംസ് ഹോണ്‍സ്ബി സ്‌കൂളിലാണ് നടക്കുന്നത്. യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ അസോസിയേഷനാണ് ഇത്തവണത്തെ റീജിയണല്‍ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. വേദിയുടെ വിലാസം : JAMES HORNSBY, SCHOOL LEINSTER, School Leinster road, Basildon Essex, SS15 5NX.

സൗത്ത് വെസ്റ്റ് റിജണൽ കലാമേളയുടെ വേദി ഗ്ലോസ്‌റെര്‍ഷെയറാണ്. വിലാസം : THE CRYPT SCHOOL, PODSMEAD, GLOUCESTER, GL2 5AE

നോർത്ത് വെസ്റ്റ് റീജണൽ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് ബോള്‍ട്ടന്‍ മലയാളി അസോസിയേഷനാണ്. വേദിയുടെ വിലാസം : ST JAMES SCHOOL, LUCAS ROAD, FARNWORTH/ BOLTON, BL4 9RU.

Top