അയര്‍ലന്‍ഡില്‍ അന്തരിച്ച മലയാളി നഴ്‌സ് റോജി പിയുടെ പൊതുദര്‍ശനം ഈ മാസം ആറിന്; സംസ്‌കാരം നാട്ടില്‍

ഗാള്‍വേ: അയര്‍ലന്‍ഡില്‍ അന്തരിച്ച മലയാളി നഴ്‌സും പത്തനംതിട്ട കുളനട സ്വദേശിയുമായ റോജി പി. ഇടിക്കുളയുടെ (37) പൊതുദര്‍ശനം ഈ മാസം ആറിന്. ഗാള്‍വേയിലെ ട്യൂമിലുള്ള ഗ്രോഗന്റ്‌സ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് വൈകിട്ട് 5 മുതല്‍ 7 വരെയാണ് പൊതുദര്‍ശനം. ഗാള്‍വേ സെന്റ് ഏലിയ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ നേതൃത്വത്തിലാണ് പൊതുദര്‍ശന ശുശ്രൂഷകള്‍ നടക്കുക. സെപ്റ്റംബര്‍ ഒന്നിനാണ് റോജി അന്തരിച്ചത്. ഓഗസ്റ്റ് 25 ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ റോജിയെ കടുത്ത തലവേദനയെ തുടര്‍ന്നാണ് ഗാള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും തുടര്‍ന്ന് ചികിത്സ ഡബ്ലിന്‍ ബൂമൗണ്ട് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുന്നത്.

തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകള്‍ക്കും തുടര്‍ന്ന് മരണത്തിനും കാരണമായത്. റോജി നേരത്തെ എടുത്തിരുന്ന തീരുമാന പ്രകാരം അവയവങ്ങള്‍ ദാനം ചെയ്തു മാതൃകയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനംത്തിട്ട കുളനട മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമായ റോജിയുടെ സംസ്‌കാരം നാട്ടില്‍ വെച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.

Top