വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബിന് നവ നേതൃത്വം

വാട്ടർഫോർഡ് : വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. 20/01/2024 ശനിയാഴ്ച ബാലിഗണർ ജി എ എ ക്ലബ്ബിൽ കൂടിയ വൈക്കിങ്സ് പൊതുയോഗത്തിൽ ആണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത് .

വൈക്കിങ്സ് കുടുംബാംഗങ്ങളെ നയിക്കുന്നപുതിയനേതൃത്വം :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1. പ്രസിഡന്റ്‌ -ശ്രീ .ജോബിൻ കെ ബേബി.
2. വൈസ് പ്രസിഡന്റ്‌ -ശ്രീ. പ്രസാദ് ജോർജ്.
3. സെക്രട്ടറി – ശ്രീ .ജിജോ കുര്യാക്കോസ്.
4. ജോയിന്റ് സെക്രട്ടറി – ശ്രീ . ജിജോ എ വർഗീസ്.
5. ട്രഷറി -ശ്രീ .റോജിൻ ഉലഹന്നാൻ.
6. പി ആർ ഓ -ശ്രീ .സിജോ ജോർജ്.
7. മീഡിയ കൺവീനർ -ശ്രീ .ടോം തോമസ്.
8. ശ്രീ .ഡിബിൻ ആൻഡ്രൂസ്.
9. ശ്രീ .സൈനോ സണ്ണി.
10. ശ്രീ .ഷൈജു ഡി വലിയവഴി.
11. ശ്രീ .അബിൻ മേച്ചേടത്ത്.

കൂടാതെ പ്രസ്തുത പൊതുയോഗത്തിൽ ഈ വർഷത്തെ മൺസ്റ്റർ ലീഗ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബിബിൻ ജോസഫിനെയും വൈസ് ക്യാപ്റ്റൻ അനൂപ് സി ആന്റണിയും , ടെന്നീസ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻ ഫെബിൻ ഫ്രാൻസിസിനെയും വൈസ് ക്യാപ്റ്റൻ എബിൻ തോമസിനെയും തിരഞ്ഞെടുക്കുകയും, ഈ വർഷം തീർക്കേണ്ടതായ പ്രൊജക്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു എന്നും തുടർന്നും നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നതായി വൈക്കിങ്സ് കമ്മിറ്റി അഭ്യർത്ഥിച്ചു.

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് അഭിമാനമായി മാറിയിരിക്കുന്ന കമ്മ്യൂണിറ്റി സംഘടനയാണ് വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ്.

ഐക്യവും അർപ്പണം മനോഭാവവും സംഘടനയുടെ കെട്ടുറപ്പും ഉള്ളതുകൊണ്ടാണ് അയർലണ്ടിൽ ആദ്യമായി 9 ഏക്കർ സ്ഥലവും ക്ളബ്ബിനു സ്വന്തമായി നേടാനായത് .ഒരു സ്പോർട്സ് സെന്ററും കമ്മ്യൂണിറ്റി സെന്ററും വിഭാവനം ചെയ്യാനുള്ള നീക്കത്തിന് വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ പച്ചച്ചക്കൊടി കാട്ടുകയും 9 ഏക്കർ സ്ഥലവും ക്ളബ്ബിനു സ്വന്തമായി നൽകുകയും ചെയ്തു .ഇത് അഭിമാനകരമായ നേട്ടമാണ് .

Top