ബെല്‍ഫാസ്റ്റ് :വേള്‍ഡ് മലയാളി കൗണ്‍സില്‍ ബെല്‍ഫാസ്റ്റ്‌പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം പ്രൗഡഗംഭീരമായി . ചെയര്‍മാന്‍ അനില്‍ പോളിന്റെ അധ്യക്ഷതയില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി പടയാട്ടില്‍(ജര്‍മ്മനി) ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് പ്രദീപ് ജോസഫ് സ്വാഗതവും സെക്രട്ടറി ക്ലിന്റോ തോമസ് നന്ദിയും പറഞ്ഞു.
യൂറോപ്പ് റീജിയന്‍ സെക്രട്ടറി ബാബു ജോസഫ് തോട്ടപ്പള്ളി ( യു.കെ), ട്രഷറര്‍ ഷൈബു കൊച്ചിന്‍ (അയര്‍ലണ്ട്), ഗ്ലോബല്‍ ഹെല്‍ത്ത് ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പന്‍, ഗ്ലോബല്‍ ആര്‍ട്‌സ് & കള്‍ച്ചറല്‍ ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്,ലിധീഷ് രാജ് (യു. കെ),മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ബിജു വൈക്കം, അയര്‍ലണ്ട് പ്രൊവിന്‍സ് സെക്രട്ടറി റോയി പേരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ‘കാലാ രത്‌ന ‘ അവാര്‍ഡ് രാജു കുന്നക്കാട്ടിന് സെക്രട്ടറി ബാബു ജോസഫ് സമര്‍പ്പിക്കുകയും, ഡോ. ജിമ്മി പൊന്നാട അണിയിക്കുകയും ചെയ്തു. ജോളി പടയാട്ടിലിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.
കലാഭവന്‍ ദിലീപ് അവതരിപ്പിച്ച കോമഡി ഷോ,ജാസ് ബീറ്റ്‌സിന്റെ ഗാനമേള, അരുണിന്റെ ഡി.ജെ പാര്‍ട്ടി, നന്ദന സന്തോഷ് അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു
ബെല്‍ഫാസ്റ്റ് സെന്റ് കോള്‍മെന്‍സ് ഹാള്‍ നിറഞ്ഞു കവിഞ്ഞ വേദിയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ആദ്യമായി നടന്ന ഒരു അന്താരാഷ്ട്ര മലയാളി സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം അവിസ്മരണീയമായ അനുഭവമായി.സണ്ണി കട്ടപ്പന തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവതാരകനായി ശ്രദ്ധ നേടി. അവതാരികയായി ലയ വേദി കൈലെടുത്തു.
പരിപാടികള്‍ക്ക് പ്രദീപ് ജോസഫ്, അനില്‍, ക്ലിന്റോ, സോജു ഈപ്പന്‍,സിനു പടയാട്ടില്‍,സിജു,ഡിജോ തോമസ്, ജീമോന്‍, ജോബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി


