ഡബ്ലിൻ : അന്നം തന്ന ഐറീഷ് സഭാധികാരികളുടെ കൈക്കും കൊത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നും അയർലണ്ടിൽ എത്തിയ സീറോ മലബാർ സഭ വൈദികർ .എങ്ങനെയും പത്ത് കാശുണ്ടാക്കണം എന്ന ചിന്തയിൽ ഏതു നികൃഷ്ടതയും ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ് എന്ന് വിളിച്ച് പറഞ്ഞിരിക്കുകയാണ് ഇവരുടെ നീചവും നിന്ദ്യവുമായ പ്രവർത്തിമൂലം.എന്ത് നികൃഷ്ട കാര്യങ്ങൾ ചെയ്തും പണം സമ്പാദിക്കുക എന്ന ലക്ഷ്യമാണ് സീറോമലബാർ സഭ ലക്ഷ്യമിടുന്നത് .
ഐറീഷ് സഭാധികാരികളും ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയ പിശാചിന്റെ വചനം പ്രസംഗിക്കുന്ന ‘ഡൊമിനിക് വളമനാൽ എന്ന വൈദികനെ വളഞ്ഞ വഴിയിൽ അയർലന്റിലെ വിശ്വാസികളെ ധ്യാനിപ്പിക്കാൻ സൗകര്യം ഒരുക്കുന്നത് കേരളത്തിൽ നിന്നും ഐറീഷ് സഭയുടെ കാരുണ്യത്താൽ ഇവിടെ എത്തിയ വൈദികരാണ് . 2019 ൽ അയർലണ്ടിൽ എത്താനിരുന്ന ഡൊമിനിക്ക് വളമനാൽ എന്ന വൈദികനെ ഡബ്ലിൻ സഭാധികാരികൾ വിലക്കിയിരുന്നു .തുടർന്ന് ഓസ്ട്രേലിയ ,കാനഡ , മറ്റു പല രാജ്യങ്ങളും ഈ ഈ വിവാദ വൈദികന് വിലക്ക് ഏർപ്പെടുത്തിയിരുന്നു .
സീറോമലബാർ സഭയുടെ റോമിലെ മന്ദിരം വാങ്ങിയതിലൂടെ കോടികൾ അടിച്ചു മാറ്റി എന്ന് ആരോപണം ഉള്ള വലിയ പുരോഹിതനെ എങ്ങനെയും അയർലണ്ടിൽ ബിഷപ്പാക്കി റോമിലെ ആ സ്ഥാനം അടിച്ചുമാറ്റാൻ തക്കം പാർത്തിരിക്കുന്ന ഒരു വൈദികന്റെ കൂട്ടുകാരനും സഹപാഠിയുമാണത്രെ ഈ വളമനാൽ .അതിനാൽ തന്നെ അന്നം തരുന്ന അയർലന്റിലെ സഭാധികാരികൾ വെല്ലുവിളിച്ചുകൊണ്ടാണ് സീറോ മലബാർ സഭ ഇപ്പോൾ ഈ വിവാദ വൈദികനെ സൂം മീറ്റിങ്ങിലൂടെ ധ്യാനിപ്പിക്കാൻ ക്ഷണിച്ചിരിക്കുന്നത് .ഇത് കുടിയേറ്റക്കാരായ പ്രവാസികൾക്ക് ഭാവിയിൽ അവരുടെ നിലനിൽപ്പിനെ ബാധിക്കും എന്നതിൽ സംശയം ഇല്ല .സഭയും അധികാരികളും വിലക്കിയവരെ വീണ്ടും വെല്ലുവിളിച്ചുകൊണ്ട് മറ്റൊരു തരത്തിൽ അയർലന്റിലെ വിശ്വാസികളെ ധ്യാനിപ്പിക്കുന്നതിലൂടെ വിലക്കിയ ബിഷപ്പിനെയും സഭാധികാരികളെയും അപമാനിക്കുകയാണ് ഈ വൈദിക കൂട്ടങ്ങൾ ചെയ്യുന്നത് .
ഈ ഓൺ ലൈൻ ധ്യാനത്തിലൂടെ പണംപിരിവാണ് പ്രധാന ലക്ഷ്യം എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഓൺലൈൻ ധ്യാനം ആണെങ്കിലും അതിലൂടെയും കുറെ യൂറോ പിരിച്ചെടുക്കുവാൻ കഴിയും . ത്യാഗത്തിന്റെയും പരിത്യാഗത്തിന്റെയും പേര് പറഞ്ഞു ഭയവും കുറ്റബോധവും വിശ്വാസികളിൽ കുത്തിനിറച്ച് പരമാവധി പിരിച്ചെടുക്കുക എന്നതുമാത്രമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന വൈദികരുടെയും കമ്മറ്റിക്കാരുടെയും ലക്ഷ്യം എന്ന് സോഷ്യൽ മീഡിയായിൽ ആരോപണം ശക്തമായി .
ലോകത്ത് ഒരിടത്തും നടക്കാത്ത വിധത്തിൽ ആശ്രിത വത്സരായവരെ കമ്മറ്റിയിൽ ഓൺ ലൈനിലൂടെ തിരഞ്ഞെടുപ്പ് നടത്തി ലോക ചരിത്രത്തിൽ ഇടം നേടിയവരാണ് അയർലന്റിലെ സീറോ മലബാർ സഭ.സഭയുടെ ചട്ടക്കൂട് എന്താണെന്നു പറയുന്ന കാനൻ നിയമത്തിലും പോപ്പിന്റെ നിർദേശങ്ങളെയും വെല്ലുവിളിക്കുന്നവരും ആയിരിക്കുകയാണ് .സീറോ മലബാർ സഭ ഉണ്ടായ കാലം മുതൽ ഉള്ളവർ ഇപ്പോഴും കമ്മറ്റിയിലെ മറ്റു പല സ്ഥാനത്തും അള്ളിപ്പിടിച്ചിരിക്കയാണ്. അവരുടെ ഷോകൾ നടത്താനുള്ള വേദികൾ മാത്രമാണ് സീറോ മലബാർ സഭയുടെ പരിപാടികൾ എന്ന് വിശ്വാസികൾ ഡെയിലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു .
അടുത്ത കാലത്ത് എത്തി ഓണലൈനിൽ മെമ്പർ പോലും അല്ലാത്ത ഒരു നേഴ്സിനെ കമ്മറ്റിക്കാരൻ ആക്കിയത് നിയമവിരുദ്ധ പിരിവിനെ ചോദ്യം ചെയ്ത കമ്മറ്റിക്കാരനെതിരെ ‘കടം വാങ്ങിയ കഥ ‘പള്ളി കമ്മറ്റി ഗ്രുപ്പിൽ ഇട്ട് വിധേയത്വം കാട്ടിയവന് പാരിദോഷികമായി കൊടുത്തു എന്നും ആരോപണം സോഷ്യൽ മീഡിയായിൽ സജീവമാണ് .
പള്ളിമേടയിൽ ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ റോബിനെക്കാളും കന്യാസ്ത്രീകളെ ബലാസംഗം ചെയ്ത ഫ്രാൻങ്കോയെക്കാൾ നികൃഷ്ടനാണ് ‘ഓട്ടിസം ബാധിച്ച കൊച്ചു കുട്ടികളെ ‘മൃഗമായി വരച്ചുകാട്ടിയ ഡൊമിനിക്ക് വളമനാൽ എന്ന പുരോഹിതൻ . അയർലണ്ടിലെയും യൂറോപ്പിലെയും പ്രവാസികൾ മൃഗത്തെപ്പോലെ സെക്സ് ചെയ്യുന്നു .അതിനാൽ അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ ഓട്ടിസം ബാധിച്ചവർ ആകുന്നു .ആ കുട്ടികൾ മൃഗങ്ങളെ പോലെയാണ് എന്ന് പറഞ്ഞു ലോകത്തിനു മുന്നിൽ അപമാനിച്ച വൈദികനാണ് വളമനാൽ .ഇദേഹത്തെ തന്നെ ഇവിടുത്തെ വിശ്വാസ സമൂഹത്തെ ധ്യാനിപ്പിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത് ഇവിടെയുള്ള വൈദികരാണ് .അതിലൂടെ ഇവിടെയുള്ള പ്രവാസികളായ വിശ്വാസികളെ അപമാനിച്ചിരിക്കുകയാണ് .2019 ലെ ഒക്ടോബറിലാണ് ഡൊമിനിക് വളമനാലിനെ അയർലണ്ടിലേക്ക് ധ്യാനത്തിനായി കൊണ്ടുവരാൻ സീറോ മലബാർ സഭ പദ്ധതിയിട്ടത് .അന്ന് വലിയ പ്രതിഷേധത്തിനൊടുവിൽ ഡബ്ലിൻ സഭാധികാരി ഡൊമിനിക്കിന്റെ വരവിനെ വിളക്കുകയായിരുന്നു .ആ പദ്ധതി ഒന്നര വർഷങ്ങൾക്കു ശേഷം സീറോ മലബാർ സഭ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണിപ്പോൾ .
അയർലന്റിൽ ധ്യാനത്തിനു പോയപ്പോൾ 100 കണക്കിന് മന്ദബുദ്ധികളാണ് മലയാളി മാതാപിതാക്കൾക്ക് എന്നും അയർലന്റിലാണ് ഏറ്റവും അധികം മലയാളികൾക്ക് മന്ദബുദ്ധി കുട്ടികൾ എന്നും വളമനാൽ പറഞ്ഞിരുന്നു . അടുത്തത് യു.കെയിൽ. അതായത് മദ്യം കഴിക്കുന്നവരും, സ്വയം ഭോഗം ചെയ്യുന്നവരും, വ്യഭിചരിക്കുന്നവരുമായ സ്ത്രീകളും, യുവാക്കളും കൂടുതൽ കേരളത്തിൽ നിന്നും എത്തപ്പെട്ട കേന്ദ്രം അയർലണ്ടും യു.കെയും എന്നർഥം. കാനഡയിലും, ദുബായിയിലും , അമേരിക്കയിലും ധാരാളം ഇത്തരക്കാരായ മലയാളികളേ കണ്ടതായും വിഢിയായ വൈദീകൻ തള്ളുന്ന വീഡിയോ പുറത്ത് വന്നിരുന്നു.
റോബിൻ ഒരു കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി .ഇദ്ദേഹം ദൈവ വചനത്തെ കൊണ്ട് ഒരു സമൂഹത്തെ കൊന്നു തള്ളുന്നു .അപമാനിക്കുന്നു .ഇത്തരം വിഡ്ഢികളായ ചെകുത്താന്റെ വചനം പ്രസംഗിക്കുന്നവരെ അയർലന്റിലെയും യൂറോപ്പിലെയും പ്രവാസികൾ പണം കൊടുത്ത് ദുഷിപ്പ് ഇരന്നു വാങ്ങുന്നു .ഈ വീഡിയോ കാണുന്നവരെല്ലാം ചിന്തിക്കുന്നത് യൂറോപ്പിലെ പ്രവാസികൾ സ്വയം ഭോഗക്കാർ എന്നും അവർ മൃഗങ്ങളെപ്പോലെ സെക്സ് ചെയ്യുന്നു എന്നുമാണ് .മൃഗത്തിന്റെ സെക്സ് എങ്ങനെ എന്ന് കണ്ട് രസിക്കുന്ന ഇത്തരം വൈദികർ അത്തരം ഗീർ വാണം ഇറക്കുകയാണ് .അയർലന്റിലെ യൂറോപ്പിലും ഉള്ള പ്രവാസികളെ അപമാനിക്കുകയാണ് .ആർക്കെങ്കിലും ബുദ്ധി ഹീനരായ കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരെ അപമാനിക്കുകയാണ്.
മദ്യം കഴിക്കുന്നവരുടെ വിവാഹ ജീവിതം ആദ്യ രാത്രി തന്നെ പൊട്ടി തകരണം എ്ന്നാണ് വൈദികന്റെ കണ്ടെത്തൽ. ഉപദേശങ്ങളും കണ്ടു പിടിത്തങ്ങളുമായി ഒരു അച്ചൻ നടത്തിയ പ്രസംഗം വൈറലായിരുന്നു മദ്യം നൽകുന്നത് സന്തോഷമല്ലെന്നും അവ നിങ്ങളെ നശിപ്പിക്കുന്ന ആസിഡാണെന്നും മദ്യപിക്കുന്നവർ റോഡിൽ മൃഗങ്ങളെ പോലെ വണ്ടി കയറി ചാകുമെന്നും വീഡിയോയിൽ ഉപദേശിച്ചു തുടങ്ങുന്ന വൈദികൻ പിന്നീട് പറയുന്നതെല്ലാം തന്നെ വിവരദോഷങ്ങളാണ് . മദ്യം വിളമ്പി ആഘോഷിക്കുന്ന വിവാഹങ്ങൾ എല്ലാം ആദ്യരാത്രിയിൽ തന്നെ പൊട്ടിപോകണമെന്ന് ദൈവത്തോട് താൻ പ്രാർത്ഥിക്കുന്നതായി അച്ചൻ പറയുന്നു. തീർന്നില്ല അച്ചന്റെ പ്രാർത്ഥന . മദ്യപിക്കുന്ന എല്ലാവരുടെയും കുടുംബങ്ങൾ നശിച്ചു പോകണം. ഈ തലമുറയിൽ മന്ദബുദ്ധികളായ കുഞ്ഞുങ്ങൾ നിരവധിയാണ്.ക്രിസ്തുവിനേയും ദൈവത്തേ പോലും കടത്തിവെട്ടുന്ന കത്തി ഡയലോഗും അത്ഭുതവും ആണ് ഈ വൈദീകൻ പ്രസംഗിക്കുന്നത്.ഇത് ദൈവ വചനം അല്ല -ശാപത്തിന്റെ ചെകുത്താന്റെ വചനം.ഇങ്ങനെ പറഞ്ഞു ലോകം വെറുത്ത ഈ വൈദികനെ ആണ് അയർലന്റിലെ വിശ്വാസികളെ കേൾപ്പിക്കാൻ ധ്യാനിപ്പിക്കാൻ സഭ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത് ഇതിനെതിരെ സഭാവിശ്വാസികൾ കടുത്ത പ്രതിഷേധത്തിലാണ് .
സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾ :
ഓട്ടിസം ഉള്ള കുട്ടികൾ ജനിക്കുന്നത് മാതാപിതാക്കൾ ബ്ലൂ ഫിലിം കാണുന്നതുകൊണ്ടും ,സ്വവർഗരതി നടത്തുന്നതുകൊണ്ടും, മൃഗങ്ങളെപ്പോലെ ബന്ധപെടുന്നതുകൊണ്ടുമൊക്കെയാണെന്നാണ് അന്ന് ഈ വൈദീകൻ തട്ടിവിട്ടത് .മൃഗങ്ങളെപ്പോലെ ബന്ധപെടുന്നവർക്കു മൃഗങ്ങളെപോലുള്ള കുട്ടികൾ ജനിക്കുന്നു .ഇതെല്ലാം പരിശുദ്ധാന്മാവു തനിക്കു വെളിപ്പെടുത്തിയതാണ് എന്ന് പച്ച കള്ളം പറയാനും ഫാദർ ഡൊമിനിക് മടിച്ചില്ല !
പിന്നീട് തികച്ചും അശാസ്ത്രീയവും വിഡ്ഢിത്തവുമായ ഈ അഭിപ്രായപ്രകടനങ്ങൾ ലോകത്താകമാനമുള്ള ജനങ്ങളിൽ കടുത്ത അമർഷത്തിനു കാരണമായി . വൈദീകന്റെ ഈ അഭിപ്രായങ്ങളും ,അതിനെതിരെയുള്ള പ്രതിഷേധങ്ങളും അന്നത്തെ ഡബ്ലിൻ ആർച്ച്ബിഷപ്പിന്റെ മുൻപിൽ എത്തിയതിനെ തുടർന്ന് വളമനാലിനു അയർലണ്ടിലെക്കുള്ള വിസ നിഷേധിക്കപ്പെട്ടു .
തുടർന്ന് കാനഡ ,ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കും ധ്യാനിപ്പിക്കാനായുള്ള പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു . ലോകമെങ്ങും പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ പിന്നിട് ഈ പ്രസംഗത്തിന്റെ പേരിൽ ഗതികേട് കൊണ്ട് ഒരു തട്ടിക്കൂട്ട് മാപ്പു പറഞ്ഞ വളമന്നാൽ അങ്ങനെ പരിശുദ്ധൻമാവിനെപോലും കോമാളിയാക്കിയത് ചരിത്രം ! ആ വ്യക്തിയുടെ ധ്യാന പ്രസംഗങ്ങൾ ആണ് ഓൺലൈൻ ആയി ഇപ്പോൾ യൂറോപ്പിലേക്കു കൊണ്ടുവരാൻ യൂറോപ്പിലുള്ള സഭ നേതൃത്വം ശ്രമിക്കുന്നത് .
യൂറോപ്പ് സീറോ മലബാർ ബൈബിൾ കൺവെൻഷൻ എന്ന പേരിൽ ആണ് മാർച്ച് 29, 30, 31 തീയതികളിൽ ലൈവ് ആയി zoom / YouTube പ്ലാറ്റുഫോമുകളിലൂടെ വിശ്വാസികളിലേക്ക് എത്തിക്കുന്നത് .വളമനാലിനെ കൂടെ മറ്റൊരു താരം കൂടിയുണ്ട് . വൈദികരും ബിഷപ്പുമാരും എന്ത് തെമ്മാടിത്തം കാട്ടിയാലും ,അതായത് റോബിനെപോലെ ഫ്രാങ്കോയെപോലെ വ്യഭിചാരിച്ചാലും ബലാൽസംഗം ചെയ്താലും കൊന്നാലും ഏതു കുറ്റം ചെയ്താലും ”വൈദീകരുടെ തെറ്റുകൾ പുതപ്പിട്ടു മൂടണം എന്ന് ഉപദേശിച്ച ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ.ഇവരാണ് പാപ ചിന്ത ഉയർത്തുന്ന തീപ്പൊരി വാക്കുകളുമായി എത്തുന്നത് !.മനുഷ്യ നികൃഷ്ടതയും ദൈവ നികൃഷ്ടതയും കാട്ടുന്ന ഇത്തരം വൈദികർക്ക് ഒപ്പം അവരെ പിന്തുണക്കുന്നവർ അവരെക്കാൾ നികൃഷ്ടർ ആയിരിക്കില്ലേ എന്നാണു വിശ്വാസികൾ ചോദിക്കുന്നത് .
മറ്റൊരു ധ്യാന പ്രഭാഷണത്തില്‍ ഈ വൈദികന് പറയുന്നത് ഇപ്രകാരമാണ്. ”പ്രേമിച്ചു നടക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ പറയാം. നിങ്ങള്‍ നാശത്തിന്റെ കുഴിയിലേക്കാണ് പോകുന്നത്. ഈ പ്രേമിക്കുന്ന ചെറുക്കനെ ഓര്‍ത്ത് ഇപ്പോള്‍ അഭിമാനമായിരിക്കും. ഇപ്പോള്‍ തെളപ്പുള്ള പ്രായമാ…. ഈ തെളപ്പ് കുറച്ചുകഴിയുമ്പോള്‍ പോകും. അപ്പോള്‍ നിന്റെ ജീവിതം തകര്‍ന്ന് തരിപ്പണമാകും. അപ്പോള്‍ നിങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരാകും. ആരും നിന്നെ സ്നേഹിക്കാന്‍ കാണില്ല. നിനക്ക് വേശ്യ എന്ന് പേരുകിട്ടും. നിങ്ങളെ വ്യഭിചാരി എന്നു വിളിക്കും. അപ്പന്റെയും അമ്മയുടെയും സഭയുടെയും വൈദികരുടേയും എല്ലാവരുടേയും കണ്ണീരു കുടിപ്പിച്ച് നീ നേടിയെടുക്കുന്ന ജീവിതമുണ്ടല്ലോ അത് പൊട്ടിത്തകരും. കാരണം അത് കാമമാണ്, വൈകാരികമാണ്. അതില്‍ ഒത്തിരി കുഞ്ഞുങ്ങള്‍, യുവതികള്‍ ആ കെണിയില്‍ വീണുപോകുന്നുണ്ട്. സൂക്ഷിക്കുക, അനര്‍ത്ഥങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ട്. മാനസാന്തരപ്പെടാന്‍ ദൈവം തരുന്ന അവസരം ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക… എന്ന് തുടങ്ങി ശാപവചനങ്ങള്‍ നിറഞ്ഞ ഭയപ്പെടുത്തുന്ന പ്രഭാഷണമാണ് ഈ വൈദികന് നടത്തുന്നത്.