നായര്‍സാബിന്റെ ശരിദൂരത്തിൽ കളിതുടങ്ങി.വട്ടിയൂർക്കാവിലെ കോന്നിയിലെ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം :നായര്‍സാബ് കളിതുടങ്ങി..കരയോഗക്കാര്‍ പണിയും.എന്‍എസ്എസ് പരസ്യ വോട്ടുപിടിത്തം.ശരിദൂരം ഉപതെരഞ്ഞെടുപ്പിൽ സമദൂരത്തിൽ നിന്നും മാറി ശരിദൂര നിലപാട് സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് യു.ഡി.എഫിന് അനുകൂലമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ എൻ.എസ്.എസിന്റെ ശരിദൂര നിലപാട് ബി. ജെ.പിക്ക് അനുകൂലമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു . വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമാണെന്നത് അവരുടെ പ്രചാരണം മാത്രമെന്നും കുമ്മനം പറഞ്ഞു.ഇപ്പോൾ എൻ.എസ്.എസ് വോട്ടുകൾ ബി.ജെ.പി ലഭിക്കുമെന്ന ആത്മവിശ്വാസവുമായി കുമ്മനം രാജശേഖരനും രംഗത്തെത്തിയിരിക്കുന്നത്.

Top