ശബരിമല: അറസ്റ്റിലായവരില്‍ കൂടുതലും കരയോഗ അംഗങ്ങള്‍, സംരക്ഷിക്കാതെ കയ്യൊഴിഞ്ഞ് എന്‍എസ്എസ്

തിരുവനന്തപുരം: ശബരിമലയില്‍ കഴിഞ്ഞ നടതുറപ്പ് സമയത്ത് സംഘര്‍ഷമുണ്ടാക്കിയതില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും എന്‍എസ്എസ് കരയോഗ അംഗങ്ങള്‍. എന്നാല്‍ ഇവരെ ജാമ്യത്തിലിറക്കാനോ നിയമ സഹായം നല്‍കാനോ തയ്യാറാകാതെ കൈവിട്ട് എന്‍എസ്എസ് നേതൃത്വം. ഇതുവരെ ഈ വിഷയത്തില്‍ പരസ്യ പ്രസ്താവനയുമായി എന്‍എസ്എസ് രംഗത്ത് എത്തിയിട്ടുമില്ല.

പരസ്യമായി രംഗത്ത് എത്താതെ പിറകിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് എന്‍എസ്എസ്. കേരളത്തിലെ മുഴുവന്‍ കരയോഗങ്ങളിലേയും സര്‍ക്കാര്‍ വിരുദ്ധര്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. മിക്കവരുടേയും ഫോണുകളടക്കം നിരീക്ഷണത്തിലാണ് എന്നാണ് വ്യക്തമാകുന്നത്.
സമരം ഏറ്റെടുക്കാനോ, കേസുകളില്‍പ്പെട്ടവരെ സംരക്ഷിക്കാനോ അവരെ ജാമ്യത്തിലിറക്കാനോ നേതൃത്വം എന്താണ് തയ്യാറാകാത്തതെന്ന് ചോദ്യമുയരുകയാണ്. ഇപ്പോള്‍ത്തന്നെ കേസില്‍ ഉള്‍പ്പെട്ടവരുടെ കാര്യത്തില്‍ കരയോഗങ്ങള്‍ കൈമലര്‍ത്തുകയാണ്. അക്രമം നടത്തി അറസ്റ്റിലായത് മറ്റു സമുദായങ്ങളാണ് എന്നു പ്രചരിപ്പിക്കുന്നത് തങ്ങളുടെ പങ്കു മറച്ചുവയ്ക്കാനാണ്. അക്രമികളെ അറസ്റ്റ് ചെയ്തതോടെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യ പ്രതികരണത്തിനു പോലും തയ്യാറായത്. എന്‍എസ്എസാണ് കലാപത്തിനു പിന്നിലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top