കന്യാസ്ത്രീയുടെ ഗർഭ രഹസ്യം ഒളിച്ചത് ബിഷപ്പ് …കുഞ്ഞിന്റെ പിതാവ് യുവ വൈദികൻ..

യുവ വൈദികന്റെയും- കന്യാസ്ത്രീയുടെയും അവിഹിത ബന്ധത്തില്‍ പിറന്ന പെണ്‍കുഞ്ഞിനെ അനാഥാലയത്തിലാക്കി. പിതൃത്വം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്ത് താമരശേരി ബിഷപ്പിന് കാത്തലിക് കാത്തലിക്ക് ലേമെന്‍സ് അസോസിയേഷന്റെ എഴുതിയ തുറന്ന കത്ത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.മാതാപിതാക്കള്‍ ജീവിച്ചിരിക്കെ പിഞ്ചുകുഞ്ഞിനെ അനാഥാലയത്തിലാക്കിയ ക്രൂരതക്ക് ബിഷപ്പമ ാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൂട്ടുനില്‍ക്കുന്നതിന് എതിരെ കാത്തലിക് ലേമെന്‍സ് അസോ. ദേശീയ സെക്രട്ടറി എം.എല്‍. ജോര്‍ജാണ് തുറന്ന കത്തെഴുതിയത്. ദേവാലയങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മതസ്ഥാപനങ്ങളുടെയും പരിപാവനതയും വിശുദ്ധിയും നിങ്ങള്‍ പുരോഹിതവര്‍ഗ്ഗം കളങ്കപ്പെടുത്തികൊണ്ടിരിക്കുകയാണ്. കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന് ഇത് അനുവദിച്ചുതരാനാകില്ല.- കത്തില്‍ പറയുന്നു.

Top