വിദേശരാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചെന്ന സംശയത്തില്‍ മനുഷ്യക്കടത്തിന് ഇരയായ 32 മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തി. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് ഇവിരില്‍ ഭൂരിഭാഗവും. ജര്‍മ്മന്‍ ഭാഷ പഠിക്കാനെന്ന വ്യാജേന അര്‍മീനയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് ബ്ലാഗ്ളൂര്‍ വിമാനത്താവളം ഇമിട്രേഷന്‍ വിഭാഗമാണ് ഇവരെ രക്ഷിച്ചത്. ബാംഗ്ലൂര്‍ സിറ്റി പോലീസിന് കൈമാറിയിട്ടുണ്ട്. മംഗലാപുരം ആസ്ഥാനമായ ഏജന്‍സിയാണ് ഇതിന് പിന്നില്ലെന്ന് പോലിസ് പറഞ്ഞു. ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് ഏജന്‍സി ഇവരില്‍ നിന്ന് ഈടാക്കിയത്.
Tags: Nurse