മുംബൈ:മലയാളി നഴ്സിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രേരണക്കുറ്റത്തിനു ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റപുഴ പുത്തന്‍പുരയില്‍ പ്രഭയെയാണു (37) വിരാര്‍ ഈസ്റ്റ് മനവേല്‍പാഡ ഓംകാര്‍ പാര്‍ക്ക് എ-304ലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ അജ്ഞാതന്‍ ശല്യം ചെയ്യുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
രാത്രി ഭര്‍ത്താവ് ഷാജു ജോണ്‍ സാമുവല്‍, മക്കള്‍ അലന്‍, ആല്‍ഫി എന്നിവര്‍ക്കുള്ള ഭക്ഷണം പാകംചെയ്ത ശേഷം കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നുവത്രേ. എന്നാല്‍ മരണത്തില്‍ ദുരൂഹുതയുണ്ടെന്നും 16നു യുഎസില്‍ ജോലിക്കു പോകാനിരിക്കെ പ്രഭ ജീവനൊടുക്കില്ലെന്നും പന്‍വേലിലുള്ള സഹോദരി പ്രേമ പറഞ്ഞു. പ്രഭ മുന്‍പു കുറച്ചുകാലം ലണ്ടനിലും ജോലി ചെയ്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ എത്തിയശേഷം സംസ്കാരം നടത്തും.


