ലിജോ ജോർജ്
കോട്ടയം :അയര്‍ലണ്ടിലെ ഹോസ്പിറ്റലിലുകളിലേക്ക് ഒരു രൂപ വരെ മുടക്കില്ലാതെ ഒരു രജിസ്റ്റേര്‍ഡ് നേഴ്‌സിന് ജോലിയ്ക്ക് എത്താന്‍ കഴിയുമ്പോഴാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത് .അടുത്ത ദിവസം പുറത്തുവന്ന വാർത്തകൾ തുടർ അന്വോഷണത്തിലേക്ക് എത്തുമ്പോൾ ഞെട്ടിക്കുന്ന തട്ടിപ്പുസംഘത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുകയാണ് .ഒരേ പേരിൽ ഒന്നും രണ്ടും ബ്ലോഗ് ഡൊമെയിനുകളിലൂടെ ഭക്തിയും പരസ്യവും നൽകുന്ന തട്ടിപ്പിന്റെ ക്രൂരമായ വാർത്തകളാണ് പുറത്തേക്ക് വരുന്നത് . കേരളത്തിൽ നിന്നും ഇതിനകം ആയിരക്കണക്കിന് നേഴ്സുമാരാണ് അയർലന്റിൽ ജോലിക്കായി എത്തിയത്. 2014 മുതലാണ് മലയാളി നേഴ്സുമാരുടെ ഒഴുക്ക് തുടങ്ങുന്നത്. 2015, 2016, 2017 കാലഘട്ടത്തിൽ കേരളത്തിൽ നിന്നും അയർലന്റിലേക്ക് വരുന്ന നേഴ്സുമാർ ഏത് വിമാനത്തിലും ഡസൻ കണക്കിനായിരുന്നു ഉണ്ടായിരുന്നത്.
അയർലന്റിലേക്ക് അവസരം കൂടിയതോടെ അയർലന്റിൽ മലയാളികൾ ഉണ്ടാക്കിയ റിക്രൂട്ട്മെന്റ് കമ്പിനികൾ സജീവമായി. പണം പിരിവും, കോഴയും, ഫീസും ഒക്കെയായി 5 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ മലയാളി നേഴ്സുമാരിൽ നിന്നും തട്ടിയെടുക്കാൻ തുടങ്ങി. ഇതിനു കൂട്ട് നില്ക്കാൻ ട്രാവൽ ഏജൻസികളും, കുറെ പരസ്യക്കാരും മൽസരിച്ചു.ഒരേ പേരിലും പലാമുഖത്തിലും തട്ടിപ്പുകാർ മാലംഖമാരെ ഞെക്കിപ്പിഴിഞ്ഞു തട്ടിപ്പ് നടത്തുന്നു .
നേഴ്സുമാർ അറിയേണ്ടത്
അയർലന്റിലേ പൊതു, സ്വകാര്യ മേഖലയിലേ ഒരു ജോലിക്കും നയാ പൈസ റിക്രൂട്ട്മെന്റ് ഫീസ് ഇല്ല. എല്ലാം തികച്ചും സൗജന്യം. നിങ്ങൾക്ക് ഐ.ഇ.എൽ.ടി.എസ് 7സ്കോർ ഉൾപ്പെടെ കൈവശം ഉണ്ടോ..അയർലന്റിൽ സ്ഥിരതാമസവും ജോലിയും പണം മുടക്കാതെ ലഭിക്കും. ഇത്തരത്തിൽ ആയിരക്കണക്കിനാളുകൾ അയർലന്റിൽ വന്നു കഴിഞ്ഞു. മുമ്പ് അയർലന്റിലേ വിവിധ ഹോസ്പിറ്റൽ കമ്പിനികളും ആരോഗ്യ വകുപ്പും ഇന്ത്യയിൽ നേരിട്ട് വന്ന് റിക്രൂട്ട്മെന്റ് ക്യാമ്പുകൾ നടത്തുമായിരുന്നു. എന്നാൽ ഇപ്പോൾ യോഗ്യതയുള്ള ഏതൊരു നേഴ്സിനും അയർലന്റിലേ ഏത് ആശുപത്രിയിലേക്കും നേഴ്സിങ്ങ് ഹോമിലേക്കും നേരിട്ട് ബയോഡാറ്റ അയക്കാം. അവരേ നേരിൽ വിളിക്കാം.
ജോലിക്കായി ചെയ്യ്ണ്ടത്.. ജോലിക്ക് എത്തുന്നതിനു അതില്‍ ഈൾട്ശ് സ്‌കോര്‍ ഉള്ള ഒരു നേഴ്‌സിന് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ നേഴ്‌സിങ് ബോര്‍ഡിന്റെ പിന്‍ നമ്പര്‍ വേണം .അതിനു 350 യൂറോ ഫീസാണ് .അത് ഒരു നേഴ്സ് കൊടുത്ത് രജിസ്‌ട്രേഷന്‍ എടുത്താല്‍ ആ പണം തൊഴിലുടമ റീ ഇമ്പേഴ്സ് ചെയ്യും .പിന്‍ നമ്പര്‍ കിട്ടിയാല്‍ പിന്നെ തൊഴിലുടമയെ കണ്ടെത്തുകയാണ് വേണ്ടത് . തൊഴിലുടമയേ കണ്ടെത്താൻ വളരെ എളുപ്പമാണ്. നമ്മുടെ നാട്ടിലേ പോലെയല്ല. ഏത് സ്ഥാപനത്തിലേക്ക് ബയോഡാറ്റ അയച്ചാലും അവർ നമ്മളേ ബന്ധപ്പെടും. ടെലഫോൺ ഇന്റർവ്യൂ നടത്തും. ഇരു പാർട്ടികൾക്കും ഇഷ്ടപെട്ടാൽ ജോലിയും ഉറപ്പ്.വർക്ക് പെർമിറ്റ് വരുന്നതോടെ വിസക്ക് അപേക്ഷിക്കുന്നു, വിസ വന്നാൽ വിമാനം കയറാം. അയർലന്റിൽ എത്തിയാൽ അഡാപ്റ്റേഷനോ -ആപ്റ്റിറ്റ്യൂട്ട റെസ്റ്റിനോ ഒന്ന് സിലക്ട് ചെയ്യണം .അതിനായി 1200 യൂറോ മുടക്കണം .പിന്നെ വര്‍ക്ക് പെര്മിറ്റുനുള്ള 1000 യൂറോ കൊടുക്കണം . ആ പണം എല്ലാം തൊഴില്‍ ഉടമ കൊടുക്കും .അഡാപ്റ്റേഷനോ ,ആപ്റ്റിറ്റൂട് റെസ്റ്റോ പാസായാല്‍ മാത്രമേ ഫുള്‍ പിന് നമ്പര്‍ കിട്ടുകയുള്ളൂ .അതിനുള്ളത് എല്ലാ ചിലവുകളും തൊഴിലുടമയായ ഹോസ്പിറ്റല്‍ ആണ് മുടക്കുന്നത് .അയര്‍ലണ്ടില്‍ എത്തുന്നതിനായി വിമാന ടിക്കറ്റ് , ഇവിടെ വന്നു പി.പി.എസ് നമ്പര്‍ ഗാര്‍ഡ ഇമിഗ്രെഷന്‍ ക്രിട്ടിക്കല്‍ കെയര്‍ സെര്‍ട്ടിഫിക്കറ്റ്, എന്തിനേറെ ആന്‍ ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ പണം വരെ ഹോസ്പിറ്റലുകാര്‍ മുടക്കുന്നു .
തട്ടിപ്പ് നടക്കുന്നത്
കേരളത്തിൽ ഒലിവർ പ്ളേസ്മെന്റ് എന്ന സ്ഥാപനമാണ് പ്രധാനമായും അയർലന്റിലേക്കുള്ള നേഴ്സുമാരേ കൊള്ളയടിക്കുന്നത്. അതിനായി അവർ അയർലന്റിലേക്ക് യോഗ്യത നേടിയ നേഴ്സുമാരേ കണ്ടെത്തും. ഇതിനായി എല്ലാ ജില്ലകളിലും ക്യാമ്പുകൾ നടത്തുന്നു. തുടർന്ന് ആദ്യം തന്നെ 2.5 ലക്ഷം രൂപ വാങ്ങിക്കുന്നു. എല്ലാവരിൽ നിന്നും ബയോഡാറ്റകൾ വാങ്ങി ഇവർ അയർലന്റിലുള്ള നേഴ്സിങ്ങ് ഹോം, ആശുപത്രികൾ എന്നിവിടങ്ങളിൽ കൊടുക്കുന്നു.വാങ്ങിയ 2.5 ലക്ഷം രൂപയുടെ വെടി അതോടെ തീർന്നു. പിന്നീട് ടെലഫോൺ ഇന്റർവ്യൂ ജയിച്ചു കഴിഞ്ഞാൽ ഏജൻസി ബാക്കി പണത്തിനായി ഓടി എത്തുകയായി. ഉള്ളവരിൽ നിന്നും ഉള്ളതുപോലെ സ്വത്തും വില്പ്പിച്ചും, കടം വാങ്ങിച്ചും, പണയം വയ്പ്പിച്ചും ഇവർ 5മുതൽ 8യും 10യും ലക്ഷം രൂപ യാതൊരു കാര്യവും ചെയ്യാതെ വാങ്ങിക്കും. കാരണം പണം കൊടുത്തില്ലെങ്കിൽ ഇവർ നല്കിയ ബയോഡാറ്റകൾ അതാത് സ്ഥാപനങ്ങളിൽനിന്നും ഇവർ പിൻ വലിച്ച് ജോലി കളയും. പെര്‍മിറ്റ് ,അഡാപ്റ്റേഷൻ -ആപ്റ്റിറ്റ്യൂട്ട ടെസ്റ്റ്, വിസ, താമസം,പിൻ നംബർ എല്ലാം പറഞ്ഞ് പണം വാങ്ങിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല അയർലന്റിൽ എത്തിയാൽ ആദ്യ ആഴ്ച്ചകളിലേ താമസം പോലും ഫ്രീയായി തൊഴിൽ ഉടമ നല്കും എന്നിരിക്കേ അതിനും കൂടി ഇവർ പണം കൈക്കലാക്കുന്നു. കിട്ടാവുന്നരിൽ നിന്നും കിട്ടുന്നതു പോലെ ഇവർ പണം തട്ടിയെടുക്കുന്നു. കൊടുത്തില്ലേൽ ജോലിയും കളയിപ്പിക്കും. അയര്‍ലണ്ടില്‍ എത്തുന്നതിനായി വിമാന ടിക്കറ്റ് , ഇവിടെ വന്നു പി.പി.എസ് നമ്പര്‍ ഗാര്‍ഡ ഇമിഗ്രെഷന്‍ ക്രിട്ടിക്കല്‍ കെയര്‍ സെര്‍ട്ടിഫിക്കറ്റ്, എന്തിനേറെ ആന്‍ ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ പണം വരെ ഹോസ്പിറ്റലുകാര്‍ മുടക്കുന്നു .ഇതെല്ലാം പേര് പറഞ്ഞു തട്ടിപ്പ് ഏജനും കൂട്ടാളി പെയിഡ് എഴുത്തുകാരനും വഴിതെറ്റിച്ചു പല അകൗണ്ട്കളിലൂടെ വാങ്ങി എടുക്കുന്നു .സത്യത്തില്‍ അയര്‍ലണ്ടിലേക്ക് ഒരു രൂപ മുടക്കില്ലാതെ ഒരു നേഴ്‌സിന് എത്തിചേരാം .
ഇത്തരക്കാരുടെ കേരളത്തിലേ ആസ്തികൾ നൂറുകണക്കിന് കോടിയാണ്. ഭൂമി, തോട്ടം, ഫ്ളാറ്റുകൾ, ഷോപ്പിങ്ങ് കോമ്പ്ളക്സ്, വാഗമണിൽ നിയമ വിരുദ്ധമായി പണിയുന്ന കോടികളുടെ റിസോട്ട്..എന്നിങ്ങനെ പോകുന്നു കുന്നു കൂടുന്ന സമ്പത്ത്..ഇത് ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ പുറത്തു വന്നത് മാത്രം.പരസ്യ വിപണിയിൽ ബിനാമിയായി നിൽക്കുന്ന ബ്ലോഗ് പത്രക്കാരനും തട്ടിപ്പിലെ ഒരു കണ്ണിയാണ് കഴിഞ്ഞ ദിവസമാണ് അയർലന്റിൽ ഏജന്റുമാർ എത്തിച്ച നേഴ്സുമാർ പണിയും, താമസ സൗകര്യവും ഇല്ലാതെ നരകിക്കുന്നത് റിപോർട്ട് ചെയ്തത്. നേഴ്സ്മാരേ ഫാം ഹൗസിലേ കുതിര ലായത്തിൽ ആയിരുന്നു 3 മാസമായി താമസിപ്പിച്ചിരുന്നത്. അയർലന്റിൽ പൂട്ടി കിടക്കുന്ന ഒരു നേഴ്സിങ്ങ് ഹോമിന്റെ പേരിൽ പണത്തിന് ആർത്തി മുത്ത ഏജന്റുമാർ നേഴ്സുമാരേ നാട്ടിൽ നിന്നും എത്തിക്കുകയായിരുന്നു.
അയർലന്റിലേ ചില ഓൺലൈൻ ബ്ളോഗ് പത്രങ്ങൾ വഴിയാണ് വിശ്വസനീയമായ രീതിയിൽ മലയാളത്തിൽ വാർത്തകൾ തട്ടിപ്പുകാർ നല്കുന്നത്. ഒരു വാർത്ത ഇത്തരത്തിൽ നല്കുന്നതിനു 50 മുതൽ 150 യൂറോ വരെയാണ് വാങ്ങിക്കുന്നത് എന്ന് അവിടുത്തേ ഒരു പത്രത്തിന്റെ വാർത്തകൾ നല്കിയിരുന്ന മുൻ ലേഖകൽ പറയുന്നു. വാർത്ത വന്നുകഴിഞ്ഞാൽ കേരളത്തിലേ ഫേസ് ബുക്ക് ഗ്രൂപ്പുകളിലേക്ക് ഷേർ ചെയ്യും.അയർലന്റിലേ ഒരു ബ്ളൊഗ് പത്രത്തിന്റെ ഉടമയുടെ ഏക വരുമാന മാർഗ്ഗവും ഏജന്റുമാർ നല്കുന്ന മാസ വരുമാനമാണെന്നും, ഭാര്യയേ നേഴ്സിങ്ങ് ജോലിക്ക് വിട്ട് വീട്ടിലിരുന്ന് ഇവരുടെ പെയിഡ് വാർത്തകൾ ഉണ്ടാക്കുകയാണ് ഇയാൾ ചെയ്യുന്നതെന്നും പ്രവാസിമലയാളികൾ പറയുന്നു. ഇയാൾക്കെതിരേയും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നു.
അയർലന്റിലേക്ക് വരുന്ന നേഴ്സുമാർ ചതിയിൽ വീഴരുത്. നിങ്ങളുടെ ബയോഡാറ്റ സ്ഥാപന ഉടമകൾക്ക് പോസ്റ്റായോ, ഇമെയിൽ വഴിയോ, അവരുടെ സൈറ്റ് വഴിയോ മാത്രം നല്കുക. തൊഴിൽ വാഗ്ദാനം ചെയ്ത് വരുന്ന ഇന്റർനെറ്റ് പരസ്യങ്ങളിൽ വീഴരുത്. ബയോഡാറ്റകളും, നിങ്ങളുടെ വിവരങ്ങളും ഏജന്റുമാർക്ക് നല്കരുത്. ഒരിക്കൽ നല്കിയാൽ പിന്നെ നിങ്ങൾക്ക് ലഭിക്കാവുന്ന ജോലി അവർ മുടക്കി കളയും.