ലണ്ടൻ :യുകെയിൽ എന്‍എച്ച്എസില്‍ നഴ്‌സിംഗ് ക്ഷാമം നിലനില്‍ക്കുന്നതിന് പരിഹാരം ഉണ്ടാക്കാൻ പുതിയ നീക്കം.നേഴ്‌സിങ് മേഖലയി ൽ പ്രത്യേകിച്ച് മെന്റല്‍ ഹെല്‍ത്ത് – ലേണിംഗ് ഡിസ്എബിലിറ്റി മേഖലകളില്‍ കടുത്ത ക്ഷാമം ആണ് നിലനിൽക്കുന്നത് . ഇതിനൊരു അറുതി വരുത്തുന്നതിനായി എന്‍എച്ച്‌സ് പുതിയതും ആകര്‍ഷകവുമായ വഴി പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് പ്രകാരം 25 പിന്നിട്ടവര്‍ക്ക് നഴ്സിംഗിന് പോകാന്‍ 5000 പൗണ്ട്സ് സ്‌കോളര്‍ഷിപ്പ് അനുവദിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറ്റ് ജോലികള്‍ ചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ക്ക് കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസില്‍ നഴ്‌സാകുന്നതിനുള്ള ഗോള്‍ഡന്‍ ചാന്‍സാണ് ഇതിലൂടെ കൈവരിക്കാന്‍ പോകുന്നത്.
കൂടാതെ ഇതിലൂടെ എന്‍എച്ച്എസിലെ മെന്റല്‍ ഹെല്‍ത്ത് – ലേണിംഗ് ഡിസ്എബിലിറ്റി നഴ്സുമാരുടെ ക്ഷാമം നികത്താനാവുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.മെന്റല്‍ ഹെല്‍ത്ത് , ലേണിംഗ് ഡിസ്എബിലിറ്റി എന്നീ സെക്ടറുകളിലൊന്നില്‍ സ്പെഷ്യലൈസ് ചെയ്ത് നഴ്സാകാമെന്ന് ഗ്യാരണ്ടിയേകുന്നവര്‍ക്കാണ് ഇത്തരത്തില്‍ നഴ്‌സിംഗ് പഠിക്കാനുള്ള ഫണ്ടനുവദിക്കുന്നത്. ” ഏണ്‍ ആന്‍ഡ് ലേണ്‍ സപ്പോര്‍ട്ട് പ്രീമിയംസ്’ എന്നാണ് ഇത്തരത്തില്‍ അനുവദിക്കുന്ന ഫണ്ട് അറിയപ്പെടുന്നത്.
പുതിയ പദ്ധതിയിലൂടെ ഈ സെക്ടറുകളിലേക്കുള്ള നഴ്‌സിംഗ് നിയമനം ത്വരിതപ്പെടുത്താന്‍ കഴിയുമെന്നാണ് എന്‍എച്ച്എസ് ഒഫീഷ്യലുകള്‍ ഉറച്ച് വിശ്വസിക്കുന്നത്. മെന്റല്‍ ഹെല്‍ത്ത്, ലേണിംഗ് ഡിസ്എബിലിറ്റീസ് എന്നീ തുറകളിലുള്ള രോഗികളുടെ കെയറില്‍ പുരോഗതിയുണ്ടാക്കുന്നതിന് പ്രാധാന്യമേകന്നതിന്റെ ഭാഗമായിട്ടാണ് ദീര്‍ഘകാല പദ്ധതിയില്‍ ഈ സ്‌കീം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബര്‍സറികള്‍ റദ്ദാക്കിയതിന് ശേഷം 2016ല്‍ ഇംഗ്ലണ്ടില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകള്‍ക്കുള്ള അപ്ലിക്കേഷനുകള്‍ 32 ശതമാനമാണ് കുറഞ്ഞിരുന്നു. കൂടാതെ 2016നും ഈ വര്‍ഷത്തിനും ഇടയില്‍ മെന്റല്‍ ഹെല്‍ത്ത് , ഡിസ്എബിലിറ്റി നഴ്സിംഗ് എന്നീ മേഖലകളിലേക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിലും 40 ശതമാനം കുറവുണ്ടായിരുന്നു. തല്‍ഫലമായി അനേകം സര്‍വകലാശാലകള്‍ തങ്ങളുടെ സ്പെഷ്യലിസ്റ്റ് കോഴ്സുകള്‍ റദ്ദാക്കുന്ന കാര്യം വരെ ആലോചിച്ചിരുന്നു.2023 ആകുമ്പോഴേക്കും എന്‍എച്ച്എസിനുളള പ്രതിവര്‍ഷ ബജറ്റില്‍ 20. 5 ബില്യണ്‍ പൗണ്ട് കൂടി അധികമായി നല്‍കുമെന്ന തെരേസ മേയുടെ ദീര്‍ഘകാല പദ്ധതിയിലാണ് പുതിയ ഇന്‍സെന്റീവ് സ്‌കീം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.