ചെന്നൈ: തമിഴ്‌നാട് പിടിക്കാന്‍ മോദി ഉപജാപം കളിക്കുന്നു എന്ന വിമര്‍ശനം സത്യമാകുന്നു. തമിഴ്‌നാട് മന്ത്രിസഭയില്‍ പളനിസ്വാമി പക്ഷത്തിനൊപ്പം ചേരാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് മോദിയാണെന്നും അതാണ് താന്‍ അനുസരിച്ചതെന്നും പനീര്‍ശെല്‍വം.
തേനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. ഡല്‍ഹിയില്‍ വച്ച് നടന്ന സന്ദര്‍ശനത്തിനിടെയാണ് മോദി തന്നോട് പളനിസാമി പക്ഷവുമായി സഖ്യത്തിലാകണമെന്ന് ആവശ്യപ്പെട്ടത്. എ.ഐ.എ.ഡി.എം.കെയുടെ നിലനില്‍പ്പിന് അത് അനിവാര്യമാണെന്നും മോദി പറഞ്ഞതായി പളനിസാമി വെളിപ്പെടുത്തി.
പാര്‍ട്ടി പ്രവര്‍ത്തകനായി ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പദത്തിന്റെ ആവശ്യമില്ലെന്നും അന്നു തന്നെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ പളനിസാമി മന്ത്രി സഭയില്‍ താനും ഉണ്ടാകണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹമായിരുന്നെന്ന് പനീര്‍സെല്‍വം പറഞ്ഞു.
തനിക്ക് മന്ത്രിക്കസേരയോട് യാതൊരു മോഹവും ഇല്ലെന്നും, അമ്മ (ജയലളിത) നാല് തവണ തന്നെ എം.എല്‍.എയും രണ്ട് തവണ മുഖ്യമന്ത്രിയും ആക്കിയത് തന്നെ ധാരാളമാണെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.