സി.ഒ.ടി നസീറിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അറസ്റ്റിലായ അശ്വന്ത് വെട്ടേറ്റ നസീറിന്റെ ശരീരത്തില്‍ അഞ്ച് തവണ ബൈക്ക് കയറ്റി

സജീവന്‍ വടക്കുമ്പാട് 

തലശ്ശേരി: സി.പി.എം മുന്‍ ലോക്കല്‍ കമ്മറ്റി അംഗവും ഇക്കഴിഞ്ഞ വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സി.ഒ.ടി നസീറിനെ സി.പി.എം അക്രമി സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന ദൃശ്യം പുറത്ത്. നസീറിനെ ക്രൂരമായി അക്രമിക്കുന്ന സി.സി ടി,വി ദൃശ്യങ്ങലാണ് ഇന്നലെ  പുറത്തായത്നേരത്തെ പോലീസ് ശേഖരിച്ച തലശ്ശേരി കനക് റസിഡന്‍സിയിലെ സി.സി ടി.വി ദൃശ്യങ്ങളാണ് പുറത്തായത.് ഇത് ചില ദൃശ്യ മാധ്യങ്ങളിലൂടെ ഇന്നലെ പുറത്ത് വിടുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലും ഈ സി.സി ടി.വി ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്.
കേസില്‍ ആദ്യം അറസ്റ്റിലായ അശ്വന്ത് വെട്ടേറ്റ് വീണ നസീറിന്റെ ശരീരത്തില്‍ അഞ്ച് തവണ ബൈക്ക് ഓടിച്ച് കയറ്റാന്‍ ശ്രമിക്കുന്നതും നസീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അക്രമി സംഘം എത്തിയ ഉടനെ നസീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഇതിനിടെ അടി.യേറ്റ് നിലത്ത് വീണ നസീറിനെ ഇരുമ്പു വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു സി.സി ടി.വി ദൃശ്യത്തില്‍ നസീറിനെ കത്തി കൊണ്ട് കുത്തുന്ന ഭാഗവും കാണാനാവുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നസീറിനെ അക്രമിച്ചത് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡന്‍സിക്ക് മുന്നില്‍ വെച്ചാണ്. രാത്രി 7.30 മണിക്ക് അക്രമം നടക്കുമ്പോള്‍ അത് വഴി ആളുകള്‍ നടന്ന് പോകുന്നതും കാറുകളും ബൈക്കും ഓട്ടോറിക്ഷയും പോകുന്നതും കാണാം. എന്നാല്‍ ഭയന്ന് ആരും തന്നെ നസീറിനെ രക്ഷപ്പെടുത്താനോ അക്രമികള തുരത്താനോ പോകുന്നില്ല. ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച നമ്മുടെ പ്രബുദ്ധ കേരളത്തില്‍ തന്നെയാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ഭീകരമായ അക്രമത്തിന്റെ ദശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത.് സംഭവ സമയം ബൈക്ക് ഓടിച്ച യുവാവ് തന്റെ ശരീരത്തിലേക്ക് നിരവധി തവണ ബൈക്ക് ഓടിച്ച് കയറ്റിയതായി നസീര്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.ഇത് അശ്വന്താണെന്ന് പിന്നീട് പോലീസ് കാമറ ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കിയിരുന്നു.

അതിനിടെ നസീറിനെ അക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന മുന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പരാതി പ്രകാരം പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു. കതിരൂര്‍, പൊന്ന്യം, കൊളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ ടി.വി രാജേഷ് എം.എല്‍.എ, പി.ഹരീന്ദ്രന്‍ എന്നിവര്‍ മൊഴി രേഖപ്പെടുത്തി. സി.പി.എം ജില്ലാ കമ്മറ്റി ഓഫീസില്‍ വെച്ചാണ് തെളിവെടുപ്പ്. നസീറിനെ അക്രമിച്ച സംഭവത്തിന് പിന്നില്‍ പി.ജയരാജനാണെന്ന് ആദ്യം തന്നെ രാഷട്രീയ എതിരാളികള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന നസീറിനെ ജയരാജന്‍ സന്ദര്‍ശിച്ച് തന്റെ നിരപരാധിത്വം തെളിയിച്ചിരുന്നു. പി.ജയരാജന് തന്നെ അക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്ന് നസീറും പറഞ്ഞിരുന്നു. എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഗുഢാലോചന പ്രകാരമാണ് തന്നെ അക്രമിച്ചതെന്ന് നസീര്‍ ഇപ്പോഴും വിശ്വസിക്കുകയാണ്. ഇതിന് രണ്ട് ലോക്കല്‍ കമ്മറ്റി ഭാരവാഹികളുടെ സഹായവും ഉണ്ടായിരുന്നെന്ന് നസീര്‍ ഉറപ്പിക്കുന്നു.

Top