മരുമകളുമായി അവിഹിത ബന്ധം പുലര്‍ത്തിയ എഴുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തി

മരുമകളുമായി അവിഹിത ബന്ധം പുലര്‍ത്തിയ എഴുപതുകാരനെ ബന്ധുക്കള്‍ കുത്തി കൊലപ്പെടുത്തി. യേശുരാജന്‍ എന്ന എഴുപതുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചെന്നൈ ജെജെ നഗറിലാണ് സംഭവം. ഭാര്യ കലയ്ക്കും മകനും മകന്റെ ഭാര്യയ്ക്കുമൊപ്പമായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. യേശുരാജന് മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മകന്റെ ഭാര്യയുടെ പേരില്‍ ഇയാള്‍ എഴുതിവെച്ചിരുന്നു.

യേശുരാജന്റെ ഭാര്യ ഇതിനെക്കുറിച്ച് അറിഞ്ഞതോടെ കാര്യങ്ങളെല്ലാം സഹോദരന്‍ ഗോപാലിനോട് പറയുകയായിരുന്നു. സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് കരുതിയ കലയും ഗോപാലും സഹോദരി ഡൈസി, മകള്‍ ജെന്നിഫര്‍ മകളുടെ ഭര്‍ത്താവ് പ്രിന്‍സ് സേവ്യര്‍ എന്നിവരുമായി ചേര്‍ന്ന് യോശുരാജനെ വധിക്കാന്‍ പദ്ധതിയിടുകയായിരുന്നു. കുറച്ച് ദിവസം മുന്നേ യേശുരാനെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച കൊല്ലാനും ഇവര്‍ ശ്രമിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ച് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടവരെയെല്ലാം ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top