യൂറോപ്പിൽ കോവിഡ് മഹാമാരി “എൻഡ്​ ഗെയിമിലേക്ക് ” ; ലോകാരോഗ്യ സംഘടന

ഒമിക്രോൺ വകഭേദം യൂറോപ്പിൽ കോവിഡ്​ മഹാമാരിയുടെ​​ അന്ത്യം കുറിക്കുമെന്ന്​ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ്​ ഡയറക്ടർ ഹൻസ് ക്ലജ്. ഒമിക്രോൺ വകഭേദം കോവിഡ്​ മഹാമാരിയെ പുതിയൊരു ഘട്ടത്തിലേക്ക്​ കൊണ്ടുപോയെന്നും ഹൻസ് ക്ലജ് പറഞ്ഞു.

മഹാമാരിയുടെ ‘എൻഡ്​ ഗെയിമിലേക്കാണ്​’​ യൂറോപ്പ് ഇപ്പോൾ​ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഹൻസ് ക്ലജ് അഭിപ്രായപ്പെട്ടു. മാർച്ചോടെ 60 ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂറോപ്പിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം കുറഞ്ഞു കഴിഞ്ഞാൽ, ശാന്തമായ കുറച്ച് ആഴ്‌ചകളും മാസങ്ങളും ഉണ്ടായേക്കാം എന്നും ഹൻസ് ക്ലജ് പറയുന്നു.

ഒരു ആഗോള പ്രതിരോധശേഷി നാം കൈവരിച്ചേക്കും, അതിന്​, ഒന്നുകിൽ വാക്‌സിന്​ നന്ദി പറയണം, അല്ലെങ്കിൽ ആളുകൾക്ക് അണുബാധ കാരണം പ്രതിരോധശേഷിയുണ്ടായി എന്ന്​ കരുതാം എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷാവസാനത്തോടെ കോവിഡ്​ 19 മടങ്ങിവരുന്നതിന്​ മുമ്പായി ഒരു ശാന്തമായ കാലഘട്ടമുണ്ടാകുമെന്ന്​ ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷെ, ഒരു മഹാമാരി ഇനി തിരികെ വരണമെന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

സമാനമായ അഭിപ്രായവുമായി യു.എസിലെ പ്രമുഖ ആരോഗ്യ വിദഗ്​ധനായ ആൻറണി ഫൗചിയും രംഗത്തെത്തിയിട്ടുണ്ട്. യുഎസിന്റെ ചില ഭാഗങ്ങളിൽ കോവിഡ്-19 കേസുകൾ കുത്തനെ കുറയുന്നതായും ഇപ്പോൾ കാര്യങ്ങൾ നല്ല രീതിയിലാണ്​ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഓഫീസും കഴിഞ്ഞ ആഴ്‌ച മേഖലയിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞുവെന്ന്​ അഭിപ്രായപ്പെട്ടു. ഒമിക്രോണിന്റെ ആധിപത്യമുള്ള വൈറസിന്റെ നാലാമത്തെ തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് ശേഷം ആദ്യമായി മരണങ്ങൾ കുറയുകയാണെന്നും അവർ പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗ് മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്. മെട്രോ നഗരങ്ങളിലാണ് രോഗവ്യാപനം കൂടുതലെന്നും വൈറസിന് നിരന്തരം ജനിതകവ്യതിയാനമുണ്ടാകുന്നുണ്ടെന്നും അവർ അറിയിച്ചു.

Top