കൊറോണ വൈറസ് ഒരിക്കലും വിട്ടുപോയേക്കില്ല!.ശ്വാസകോശ സംബന്ധമായ അപകടസാധ്യത തുടരും.ഭയപ്പെടുന്ന റിപ്പോർട്ട് ! മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

ജനീവ: കൊറോണ വൈറസിനെ ഒരിക്കിലും പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നും അതിനൊപ്പം ജീവിക്കാന്‍ ലോകജനത പഠിക്കേണ്ടിയിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന എമർജൻസീസ് പ്രോഗ്രാം തലവൻ മൈക്ക് റിയാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക പ്രദേശത്തോ ഒരു പ്രത്യേക വിഭാഗം ആളുകളിലോ കണ്ടുവരുന്ന ഒന്നായി വൈറസ് മാറുമെന്നും വൈറസ് ഒരിക്കലും വിട്ടുപോയേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വൈറസ് ആദ്യമായാണ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്നത്. അതിനാല്‍ എത്രകാലം കൊണ്ട് അതിനെ അതിജീവിക്കാന്‍ കഴിയുമെന്നു പ്രവചിക്കാനാവില്ലെന്ന് മൈക്കല്‍ റയാന്‍ പറഞ്ഞു. എച്ച്‌ഐവി നമ്മളെ വിട്ടു പോയിട്ടില്ല, എന്നാല്‍ അതുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ നമ്മള്‍ പഠിച്ചുവെന്നും ജനീവയില്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡോ. റയാന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊറോണ വൈറസ് എന്ന മഹാമാരിയെ നിയന്ത്രണത്തിലാക്കാൻ ലോകത്തിന് വളരെ ദൂരം പോകേണ്ടതുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാധാരണ ജീവിതം പുനരാരംഭിക്കാൻ പല രാജ്യങ്ങളിലും താൽക്കാലിക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊറോണ വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിലെ അപകടസാധ്യതകൾ ദേശീയ, പ്രാദേശിക, ആഗോള തലങ്ങളിൽ ഉയർന്ന തോതിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ലോക്ഡൗണ്‍ തുടരുന്നതിലും പിന്‍വലിക്കുന്നതിലും അപകടമുണ്ട്. ഒരു വാക്‌സിന്‍ കണ്ടെത്തി വൈറസിനെ മറികടക്കുകയെന്നത് ലോകത്തിനു മുന്നിലുള്ള അവസരമാണെന്നും ഡോ. റയാന്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.

Top