മൂന്നാര്‍: എംഎം മണി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് മൂന്നാരില്‍ നിരാഹാരസമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ സമരവേദിയിലെത്തി. ഗോമതി, രാജേശ്വരി, വിജയകുമാര്‍, കൗസല്യ തങ്കമണി, സിആര്‍ നീലകണ്ഠന്‍, തുടങ്ങിയവരാണ് നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. പിസി വിഷ്ണുനാഥ്, ജോസഫ് വാഴയ്ക്കല്‍, സിപി ജോണ്‍ തുടങ്ങിയവരും ഉമ്മന്‍ചാണ്ടിക്കൊപ്പം സമരവേദിയില്‍ എത്തിയിട്ടുണ്ട്. മണിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് മൂന്നാറില്‍ പ്രതിഷേധമാര്‍ച്ചും നടത്തി.സമരം യു.ഡി.എഫ് ഏറ്റെടുക്കുന്നതായും ഉമ്മന്‍ചാണ്ടി അറിയിച്ചു. എം.എം. മണിക്കെതിരെ ശക്തമായ സമരപരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിലേക്ക് ഉമ്മന്‍ചാണ്ടി പോകരുതെന്നു കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ. മണി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടി പോയാലും പ്രാദേശിക നേതാക്കള്‍ സമരപ്പന്തലിലേക്കു പോകില്ലെന്നു എ.കെ. മണി പറഞ്ഞു. മറ്റൊരു സംഘടന നടത്തുന്ന സമരം ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു മണിയുടെ നിലപാട്. ഈ അഭിപ്രായത്തെ പാടെ അവഗണിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിലെത്തിയത്.
എംഎം മണിയെ പുറത്താക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ എംഎം മണി തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.