ഓരോ വോട്ടും പാഴാകാതെ ഉറപ്പാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോട്ടയം: ഓരോ വോട്ടും പാഴാകാതെ ഉറപ്പാക്കിയ ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ പുതുപ്പള്ളി വിട്ടത്. പുതുപ്പള്ളി പഞ്ചായത്തിലെ അങ്ങാടി 16-ാം വാര്‍ഡിലെ വോട്ടറായ മുഖ്യമന്ത്രി രാവിലെ കുടുംബസമേതം ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

വോട്ടേഴ്‌സ് ലിസ്റ്റില്‍ 234-ാം നമ്പര്‍ വോട്ടറായ അദ്ദേഹം ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി, മകള്‍ മറിയം, കൊച്ചുമകന്‍ എഫിനോവ എന്നിവര്‍ക്കൊപ്പമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. സ്‌കൂളിനു സമീപമുള്ള സഹോദരി വല്‍സമ്മയുടെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം വോട്ട് ചെയ്ത് മടങ്ങിയ ഉമ്മന്‍ചാണ്ടി പിന്നീട് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെത്തി വോട്ടിംഗ് നില വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ഇതിനിടെ ഫോണിലും സ്ഥാനാര്‍ഥികളെയും പാര്‍ട്ടി നേതാക്കളെയും ബന്ധപ്പെട്ടു കൊണ്ടാണിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യം ഉണ്ടാകുന്നത് ഇതാദ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വൈകുന്നേരം വോട്ടെടുപ്പ് പൂര്‍ത്തിയായി എല്ലാവരെയും വിളിച്ച് പോളിംഗ് ശതമാനം അറിഞ്ഞ് വിവരങ്ങള്‍ വിലയിരുത്തിയ ശേഷം ആറ് മണിയോടെ അദ്ദേഹം തിരുവന്തപുരത്തേക്ക് മടങ്ങി.

Top