ഉമ്മന്‍ ചാണ്ടി വദന സുരതം ചെയ്യിച്ച് എന്ന് പരാതി പറഞ്ഞ സോളാര്‍ പീഡന കേസിൽ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പരാതിക്കാരി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ കേസിലെ പരാതിക്കാരി. ‘തന്നെ അറിയില്ല ബന്ധമില്ല എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. അതുകൊണ്ട് ചോദിക്കുകയാണ് പരസ്യസംവാദത്തിന് ഉമ്മന്‍ ചാണ്ടി തയ്യരാണോ?’ പരാതിക്കാരി ചോദിച്ചു.

’16 പേര്‍ക്കെതിരെയാണ് ഞാന്‍ പരാതി നല്‍കിയത്. എഫ്‌ഐആര്‍ ഇട്ടത് എട്ടു കേസുകളില്‍ മാത്രമാണ്. ജോസ് കെ മാണിക്കെതിരായ കേസിലും ഉറച്ചുനില്‍ക്കുന്നു. ജോസ് കെ മാണിക്കെതിരായ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ജെസ് കെ മാണിക്കെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെടും’ പരാതിക്കാരി പറഞ്ഞു. പോലാസിന്റെ അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്നും ഈ കേസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അവര്‍ വ്യക്തമാക്കി.

ഡല്‍ഹിയിലടക്കം പലകാര്യങ്ങളും അന്വേഷിക്കേണ്ടതാണ്, മൊഴിയെടുക്കണം ഇത് സംസ്ഥാന പോലാസിന് കഴിയില്ല. അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിലുള്ള വിശ്വാസ്യത കുറവല്ല സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നശിപ്പിച്ച രേഖകള്‍ കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ വേണമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

എട്ട് വര്‍ഷമായി അബ്ദുള്ളക്കുട്ടിക്ക് എതിരായ പരാതിയില്‍ നടപടിയില്ലെന്നും പരാതിക്കാരി പറഞ്ഞു. ഈ മാസം 12ാം തീയതിയാണ് മുഖ്യമന്ത്രിക്ക് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി അപേക്ഷ നല്‍കിയത്. ഇതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കുന്നത്. അതുകൊണ്ട് പ്രതിപക്ഷം എപ്പോഴും പറയുന്ന മറുപടിയാണ് രാഷ്ട്രീയ പ്രേരിതമാണെന്ന്.

സംസ്ഥാന സര്‍ക്കാരിന് പരാതിക്കാരി നന്ദി അറിയിച്ചു. സംസ്ഥാന പൊലീസിന് പരാതിയുണ്ട്. തനിക്ക് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും പരാതിക്കാരി.നശിപ്പിച്ച രേഖകള്‍ അടക്കം കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സി വരണം. 16 പരാതികള്‍ ആകെ നല്‍കിയതില്‍ എഫ്‌ഐആര്‍ ഇട്ടത് ആറ് കേസുകളില്‍ മാത്രമാണ്. ആ കേസുകളിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് സോളാര്‍ കേസ് പരാതിക്കാരി പറഞ്ഞു.

കേസ് സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടില്ലെങ്കില്‍ കോടതിയെ സമീപിച്ചേനെയെന്നും പരാതിക്കാരി പറഞ്ഞു. കേസിന് വലിയ വ്യാപ്തിയുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം പോകേണ്ട കേസെന്നും പരാതിക്കാരി. ജോസ് കെ മാണിക്കെതിരെയുള്ള പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടാല്‍ അദ്ദേഹത്തിനെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് പരാതിക്കാരി പറഞ്ഞു.

Top