മാണിക്കെതിരായ ഉത്തരവില്‍ കോണ്‍ഗ്രസ്’ഹാപ്പി !ബാബുവിന്റെ കേസും എതിരാകുമോ?കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിയും അങ്കലാപ്പില്‍ !

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരായ ഉത്തരവില്‍ കോണ്‍ഗ്രസ്’ഹാപ്പി’ മാണിയുടെ വിലപേശല്‍ ശേഷി കുറയുമെന്നതില്‍ കോണ്‍ഗ്രസ്സ് ആഹ്ളാതത്തിലാണ്.എന്നാല്‍ വിധിയില്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ആശങ്കയിലാണ് . മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് കോടതിയില്‍ സമാനമായ കേസ് നിലവിലുണ്ട്. ഇതിലും സമാന വിധിയുണ്ടാകുമെന്നാണ് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നത്.അങ്ങനെ വന്നാല്‍ സര്‍ക്കാരിനെ ഗുരുതരമായി ബാധിക്കും.എന്നാല്‍ ബാബുവിനെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.കെ.എം. മാണിക്കെതിരെയുള്ളതിനേക്കാള്‍ കൂടുതല്‍ തെളിവുകളാണ് ബാബുവിനെതിരെ ബിജു രമേശ് അടക്കമുളളവര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. മാണിയുടെ കാര്യത്തില്‍ പേരിനെങ്കിലും അന്വേഷണം നടത്തിയ ശേഷമാണ് തെളിവില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത്. എന്നാല്‍ ബാബുവിന്റെ കാര്യത്തില്‍ അതുമുണ്ടായില്ല.Mani oc

പരാതിയില്‍ ദ്രുത പരിശോധന മാത്രമാണ് നടന്നത്. പിന്നീട് അന്വേഷണം തന്നെ വേണ്ടെന്ന് വക്കുകയായിരുന്നു. ബിജു രമേശിന്റെ ഡ്രൈവറും ബാറുടമ അസോസിയേഷന്‍ ഓഫീസ് സെക്രട്ടറിയും ബാബുവിനെതിരെ മൊഴി നല്‍കിയിരുന്നു. മന്ത്രിക്ക് നല്‍കാന്‍ പണം പിരിച്ചത് തെളിയിക്കുന്ന രേഖകളും ഹാജരാക്കിയിരുന്നു. എന്നിട്ടും തുടര്‍ അന്വേഷണം വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

മാണിക്കെതിരായ കോടതി വിധി വിജിലന്‍സ് അന്വേഷണ സംഘത്തെയാണ് പ്രതിക്കൂട്ടിലാക്കുന്നതെങ്കില്‍ ബാബുവിനെതിരെ വിധി വന്നാല്‍ മന്ത്രിസഭ തന്നെ പ്രതിക്കൂട്ടിലാകും. ബാബുവിനെതിരായ പരാതി മന്ത്രിസഭ തന്നെ തളളിക്കളയുകയായിരുന്നു. അപ്പോള്‍ ബാബുവിനെതിരായ അന്വേഷണം ഒഴിവാക്കിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം മന്ത്രിസഭക്കാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായറിയപ്പെടുന്ന കെ.ബാബുവിനെതിരെ അന്വേഷണമുണ്ടായാല്‍, ബിജു രമേശിന്റെ മൊഴിയനുസരിച്ച് തന്നെ അന്വേഷണം കൂടുതല്‍ മന്ത്രിമാരിലേക്കും എംഎല്‍എമാരിലേക്കും നീളും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഇത് വലിയ തലവേദന സൃഷ്ടിക്കും.

കെ.എം. മാണിക്കെതിരായ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി കെ.എം മാണി തുടങ്ങിയവര്‍ ഇന്നലെ അഡ്വ.ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ടു. മന്ത്രി രാജിവക്കേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നുമാണ് അഡ്വ. ജനറല്‍ ഓഫീസ് സര്‍ക്കാരിന് നല്‍കിയിട്ടുള്ള നിയമോപദേശം. അന്വേഷണം പ്രഖ്യാപിക്കണോ അപ്പീല്‍ നല്‍കണോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്.

Top