ഉദ്ധിഷ്ട കാര്യത്തിന് സര്‍ക്കാരിന്റെ ഉപകാര സ്മരണ;അഴിമതി ആരോപണങ്ങളില്‍ സഹായിച്ച പോലീസുകാര്‍ക്കെല്ലാം സ്ഥാനക്കയറ്റം,സര്‍ക്കാരിന് ഭീമമായ നഷ്ടം വരുത്തി ഉമ്മന്‍ചാണ്ടിയുടേ ഉദ്യോഗസ്ഥ പ്രേമം.

തിരുവനന്തപുരം: ബാര്‍ കോഴയില്‍ സര്‍ക്കാരിനെ സഹായിച്ചത് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയാണ്. വിജിലന്‍സ് ഡയറക്ടറുടെ പദവി ഡിജിപി കേഡറാണ്. എന്നാല്‍ എഡിജിപിയെ നിയമിച്ച് ഡിജിപമാരെ ഒതുക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുതിയ വഴി തെളിച്ചു. ബാര്‍ കോഴയില്‍ സഹായിച്ച വിന്‍സണ്‍ എം പോളിന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സ്ഥാനം നല്‍കി. ഇപ്പോഴിതാ ഒപ്പം നിന്നവര്‍ക്കെല്ലാം സ്ഥാനക്കയറ്റം. ഇവരില്‍ ആര്‍ക്കൊക്കെ ശമ്പളം കിട്ടുമെന്നത് മാത്രം ബാക്കി. ഏതായാലും സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യുകയാണ്. ഇനിയെല്ലാം വിധി. ഐപിഎസുകാരെ മാത്രം പരിഗണിക്കുന്നത് ഐഎഎസുകാരുടെ എതിര്‍പ്പിന് കാരണമാണ്. പ്രോട്ടോകോളില്‍ ഐഎഎസുകാരാണ് മുന്നില്‍ അതുകൊണ്ട് തന്നെ. അവരുടെ വേദനയും ഉമ്മന്‍ ചാണ്ടി കണ്ടു.ommen

വിജിലന്‍സ് ഡയറക്ടറുടെ അധികച്ചുമതല വഹിക്കുന്ന എന്‍. ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള ഐ.പി.എസുകാര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനെച്ചൊല്ലി മന്ത്രിസഭായോഗത്തില്‍ ആഭ്യന്തരമന്ത്രിയും ചീഫ് സെക്രട്ടറി ജിജി തോംസണും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇതിന്റെ ഭാഗമായാണ് ഐഎഎസുകാര്‍ക്കും കോളടിച്ചത്. അഞ്ച് എ.ഡി.ജി.പിമാര്‍ക്കു ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കണമെന്നു മന്ത്രി രമേശ് ചെന്നിത്തലയും അങ്ങനെയെങ്കില്‍ അഞ്ചു പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കു ചീഫ് സെക്രട്ടറി പദവി നല്‍കണമെന്നു ജിജി തോംസണും വാശിപിടിച്ചു. ഇതോടെ എല്ലാവര്‍ക്കും എല്ലാം നല്‍കാന്‍ മുഖ്യമന്ത്രി സമ്മതിച്ചു. നഷ്ടം ഖജനാവിന് മാത്രം.
നിലവില്‍ നാല് ഡിജിപിമാരാണ് ഉണ്ടായിരുന്നത്. ടിപി സെന്‍കുമാറും ജേക്കബ് തോമസും ലോക്‌നാഥ് ബെഹ്‌റയും ഋഷി രാജ് സിംഗും. ഇതില്‍ സെന്‍കുമാര്‍ പൊലീസ് ഡിജിപിയാണ്. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ മറ്റ് മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാളെ പൊലീസ് മേധാവിയായി നിയമിക്കേണ്ടി വരും. ഇത് മറികടക്കാനാണ് ഡിജിപിമാരുടെ എണ്ണം കൂടിയത്. ഇനിയിപ്പോള്‍ വേണമെങ്കില്‍ ഇ്‌പ്പോള്‍ പ്രെമോഷന്‍ കിട്ടിയ ഡിജിപിക്കാരേയും പൊലീസ് മേധാവിയാക്കാം. ഇതിനുള്ള കള്ളക്കളിയാണ് നടന്നത്. ഇത് മനസ്സിലാക്കി ഐഎഎസുകാര്‍ക്ക് വേണ്ടി ജിജി തോംസണും ഉറച്ചു നിന്നു. ഇതോടെ എല്ലാവര്‍ക്കും പ്രെമോഷന്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ.ഡി.ജി.പിമാര്‍ക്കു സ്ഥാനക്കയറ്റം നല്‍കണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറി അവധിയെടുത്തു പൊയ്‌ക്കൊള്ളാനായിരുന്നു മന്ത്രി രമേശിന്റെ നിലപാട്. ഇതിന്റെ പേരില്‍ സ്വയം വിരമിക്കാനും തയാറാണെന്നു ജിജി തോംസണ്‍ തിരിച്ചടിച്ചു. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ട് ഇരുവരുടെയും ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തു ഡി.ജി.പിമാരുടെ എണ്ണം ഒന്‍പതായും ചീഫ് സെക്രട്ടറി ഗ്രേഡിലുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുടെ എണ്ണം 29 ആയും ഉയര്‍ന്നു. ഇതിനിടെ ജിജിതോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു. ജിജി തോംസണെ ചീഫ് സെക്രട്ടറിയായി തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ട് വച്ചിരുന്നു. ഇത് അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം റിസ്‌കില്‍ പുതിയ പദവി.

1986 ബാച്ച് എ.ഡി.ജി.പിമാരായ എന്‍.സി. അസ്താന (ഇന്റലിജന്‍സ് ബ്യൂറോ, കശ്മീര്‍), എ. ഹേമചന്ദ്രന്‍ (ഇന്റലിജന്‍സ്, കേരളം), എന്‍. ശങ്കര്‍ റെഡ്ഡി (വിജിലന്‍സ്), രാജേഷ് ദിവാന്‍ (പരിശീലനവിഭാഗം), മുഹമ്മദ് യാസിന്‍ (തീരദേശ പൊലീസ്) എന്നിവര്‍ക്കാണു ഡി.ജി.പി. പദവി. ഇതേ ബാച്ചിലെ ഐ.എ.എസുകാരായ ഡോ. വിശ്വാസ് മേത്ത (റവന്യൂ), യു.കെ. ചൗഹാന്‍ (ജോയിന്റ് സെക്രട്ടറി, ഭക്ഷ്യപൊതുവിതരണം, ന്യൂഡല്‍ഹി), ഡബ്ല്യു.ആര്‍. റെഡ്ഡി (നികുതിവകുപ്പ്), ജെയിംസ് വര്‍ഗീസ് (തദ്ദേശസ്വയംഭരണം), പി.എച്ച്. കുര്യന്‍ (വ്യവസായം) എന്നിവര്‍ക്കാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കും ചീഫ് സെക്രട്ടറിയുടെ ഗ്രേഡും ലഭിച്ചത്. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും കേന്ദ്ര സര്‍വീസില്‍പെട്ട ഇവര്‍ക്കു ശമ്പളവര്‍ധന ഉണ്ടാകില്ല. പകരം സ്ഥാനക്കയറ്റത്തിനനുസരിച്ചുള്ള ശമ്പളം സംസ്ഥാനഖജനാവില്‍നിന്നു നല്‍കാന്‍ തുടങ്ങി. എന്നാല്‍ ഇതിന് സാങ്കേതി തടസ്സങ്ങള്‍ ഏറെയുണ്ട്.

ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനക്കയറ്റത്തിനായി ആഭ്യന്തരമന്ത്രി ശക്തമായി വാദിച്ചുവരുകയായിരുന്നു. ഡി.ജി.പിമാരെ മാത്രം നിയമിക്കേണ്ട വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍ എ.ഡി.ജി.പി: ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതിനെതിരേ ചീഫ് സെക്രട്ടറി കടുത്ത നിലപാടെടുത്തിരുന്നു. എന്നാല്‍, ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശങ്കര്‍ റെഡ്ഡിക്കു ഭീഷണിയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണു ചര്‍ച്ചയ്ക്കു തുടക്കംകുറിച്ചത്. ഡി.ജി.പിമാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ്, ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കു തസ്തികയ്ക്കനുസരിച്ചുള്ള ശമ്പളം ലഭിക്കാതിരിക്കുമ്പോള്‍ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിലനിര്‍ത്തുന്നതും സ്ഥാനക്കയറ്റം നല്‍കുന്നതും ശരിയല്ലെന്നായിരുന്നു ജിജി തോംസന്റെ നിലപാട്. നാലു ഡി.ജി.പിമാര്‍ക്കേ സംസ്ഥാന സര്‍വീസില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുള്ളൂവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

എ.ഡി.ജി.പിമാര്‍ ഡി.ജി.പി. പദവിയിലെത്തുമെങ്കിലും സംസ്ഥാനത്തു നാലു ഡി.ജി.പി. തസ്തികകളേ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കൂ. ഇവര്‍ക്കു സ്ഥാനക്കയറ്റത്തിനനുസരിച്ചുള്ള ശമ്പളം അനുവദിക്കില്ലെന്ന് അക്കൗണ്ടന്റ് ജനറലും വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇവര്‍ക്കു പദവി മാത്രമേ ലഭിക്കൂ, ഡി.ജി.പിയുടെ വേതനം ലഭിക്കില്ല. എന്നാല്‍, ഈ വ്യവസ്ഥ ഐ.എ.എസുകാരുടെ കാര്യത്തിലില്ല. മാത്രമല്ല, ഈവര്‍ഷം ഏഴ് ഐ.എ.എസുകാര്‍ വിരമിക്കുന്നതിനാല്‍ ഇവരുടെ സ്ഥാനക്കയറ്റം ഉടന്‍ സാധുവാകും. ഐ.പി.എസില്‍ ആദ്യ ഡി.ജി.പി. തസ്തിക ഒഴിയുന്നത് അടുത്തവര്‍ഷം പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ പ്രമോഷന്‍ കിട്ടിയവര്‍ക്ക് ഏറെക്കാലം പഴയ ശമ്പളം തന്നെ വാങ്ങേണ്ടി വരും.

Top