പെൺകുട്ടികൾ ജാഗ്രതൈ..! ഒരൊറ്റ മെസേജ് മതി നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ

ടെക്‌നിക്കൽ ഡെസ്‌ക്

മുംബൈ: സോഷ്യൽ മീഡിയയിൽ സജീവമായ പെൺകുട്ടികൾ ഒന്നു ശ്രദ്ധിക്കുക. നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാൻ ഒരേ ഒരു മെസേജ് മതി. ചാറ്റിലൂടെ മെസേജ് ആയി എത്തുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് ഉടനടി ഹാക്കർമാരുടെ കയ്യിലെത്തും. ഇത്തരത്തിൽ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട് അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെട്ട് ഇരുപതോളം പെൺകുട്ടികളാണ് കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്ത് എത്തിയത്. യുവമോഡലുകൾ ഉൾപ്പെടെ ഏകദേശം അറുപതോളം പെൺകുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്.
പെൺകുട്ടികളുടെ ആപ്പിൾ, ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ്, ഇമെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഡലുകളായ യുവതികളുടെ അക്കൗണ്ടുകളാണ് കൂടുതലായും ഹാക്ക് ചെയ്തിട്ടുള്ളത്. പാകിസ്ഥാനിൽ നിന്നുള്ള അജ്ഞാതനായ ഹാക്കറാണ് ഇതിന് പിന്നിലെന്നും പോലീസ് അറിയിച്ചു. പൂണെയിലെ അറുപതോളം പെൺകുട്ടികളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളും ആപ്പിൾ, ഇമെയിൽ അക്കൗണ്ടുകളുമാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഇവരുടെ രഹസ്യചിത്രങ്ങളും ഹാക്കർ ചോർത്തിയിട്ടുണ്ട്.
പതിനഞ്ച് യുവതികൾ മാത്രമാണ് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുള്ളത്. മോഡലായ യുവതിക്ക് തന്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നും വന്ന മെസേജിൽ ഒരു ലിങ്കുണ്ടായിരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് യുവതിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഫേസ്ബുക്കിൽ അപരിചതരുടെ മെസേജുകൾ ഒഴിവാക്കണമെന്നും, മെസേജായി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നുമാണ് സൈബർ പോലീസ് നൽകുന്ന മുന്നറിയിപ്പ്.
അക്കൗണ്ട് ഹാക്ക് ചെയ്ത ഹാക്കർ ഒരു യുവതിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പാകിസ്ഥാനിൽ നിന്നാണ് താൻ വിളിക്കുന്നതെന്നായിരുന്നു ഇയാൾ യുവതിയോട് പറഞ്ഞത്. തന്റെ രഹസ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും ഒരു യുവതി പോലീസിനോട് പരാതിപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിൽ വ്യാജ ഐഡികളുണ്ടാക്കിയും പേജുകളിലൂടെയുമാണ് രഹസ്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. സംഭവം വിവാദമായതോടെ സൈബർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പലരുടെയും ആപ്പിൾ ഫോണുകൾ നിലവിൽ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് സൈബർ പോലീസ് അറിയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top