ഒരു സമയം ഒന്നിലധികം പങ്കാളികൾ: പങ്കാളികളെ പരസ്പരം കൈമാറിയുള്ള സെക്‌സ്: ലൈംഗികത ആസ്വദിക്കാൻ ഉപകരങ്ങളോടുകൂടിയ മുറി; വിചിത്രമായ ലൈംഗിക രീതികളുള്ള ദമ്പതികൾ പൊലീസ് പിടിയിൽ

ക്രൈം ഡെസ്‌ക്

അരിസോണ: വിചിത്രമായ ലൈംഗിക താല്പര്യങ്ങളുമായി ജീവിക്കുന്ന ഒരു കുടുംബം ബലാത്സംഗക്കേസിൽ പൊലീസ് പിടിയിലായി. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതും, പലർക്കായി കാഴ്ച വച്ച കേസിലുമാണ് ഭാര്യയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ മിന്നെസോട്ടയിലെ ഗുഡ് ഹ്യൂവിലെ സ്വിംഗർ ദമ്പതിമാർ അറസ്റ്റിലായപ്പോൾ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്. പങ്കാളികളെ പരസ്പരം മാറ്റി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന കൂട്ടായ്മയിൽ അംഗങ്ങളാണ് തങ്ങൾ എന്ന് രണ്ട് പേരും സമ്മതിച്ചിട്ടുണ്ട്
മൈക്കിൾ ലോവെൽ ജർമൻ എന്ന 43 കാരനും ഭാര്യ ഹീത്തർ ലാവേൻ ജർമൻ എന്ന 49 കാരിയും ആണ് അറസ്റ്റിലായത്. ഇവരുടെ വീട് റെയ്ഡ് ചെയ്ത പോലീസ് സംഘം ശരിക്കും ഞെട്ടിപ്പോയി.
ആരേയും അമ്പരപ്പിക്കുന്ന രീതിയിലുള്ള ഒരു ‘സെക്സ് റൂം’ ആയിരുന്നു ഇവർ തങ്ങളുടെ ഗാരേജിൽ ഒരുക്കിയിരുന്നത്. അതിൽ സെക്സ് ടോയ്സും ലൈംഗിക പീഡനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും എല്ലാം ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

rooma
ഒരേ സമയം പലർക്കും ഉപയോഗിക്കാവുന്ന രീതിയിൽ ആയിരുന്നു ആ മുറി ഒരുക്കിയിരുന്നത്. ഇവിടെ മറ്റ് പല സ്വിംഗേഴ്സും വരാറുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 16 വയസ്സായ ഒരു പെൺകുട്ടി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. മൈക്കിൾ ജർമൻ തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
തന്റെ 14-ാം വയസ്സ് മുതൽ മൈക്കിൾ തന്നെ പ്രലോഭിപ്പിക്കാൻ തുടങ്ങിയിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്. 15-ാം വയസ്സിലാണ് താൻ ബലാത്സംഗത്തിന് ഇരയായതെന്നും പെൺകുട്ടി പറയുന്നു. മൈക്കിൾ തന്നെ ബലാത്സംഗം ചെയ്യുമ്പോൾ ഭാര്യയൈായ ഹീത്തർ അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെ നിന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഒടുവിൽ അത് മൂന്ന് പേരും ചേർന്ന് സെക്സ് ചെയ്യുന്ന അവസ്ഥയിൽ അവസാനിക്കുകയും ചെയ്തത്രെ.
മൈക്കിൾ ബലാത്സംഗം ചെയ്തു എന്ന് മാത്രമല്ല പരാതി. ഒരു വർഷത്തോളം ഈ പീഡനം സഹിക്കേണ്ടി വന്നു. അതിനൊപ്പം മറ്റ് പലർക്കും പെൺകുട്ടിയെ ഇവർ കാഴ്ചവയ്ക്കുകയും ചെയ്തുവത്രെ. വീട്ടിൽ നടത്തിയ റെയ്ഡിൽ ചില ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതിൽ പരാതിക്കാരിയായ പെൺകുട്ടിയുടെ 47 നഗ്‌ന ചിത്രങ്ങൾ ഉണ്ട് ഒരാളുമായി സെക്സിൽ ഏർപ്പെടുന്നതിന്റെ വീഡിയോയും കണ്ടെത്തിയിട്ടുണ്ട്. ഇത് ഒളിക്യാമറ വച്ച് ചിത്രീകരിച്ചതാണ്.
ജർമൻ ദമ്പതിമാരുടെ ‘സെക്സ് റൂമിനുള്ളിൽ’ ലൈംഗിക പീഡനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. അതിൽ എട്ട് അടി നീളത്തിൽ ഗുണന ചിഹ്നം പോലെയുള്ള ഒരു മരനിർമിതിയും ഉണ്ടായിരുന്നു. ആളുകളെ കെട്ടിയിടാൻ തക്കവലിപ്പം ഉള്ളതായിരുന്നു ഇത്. മൈക്കിളും ഹീത്തറും പെൺകുട്ടിയുടെ ബലാത്സംഗ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ ‘സ്വിംഗേഴ്സ്’ ആണെന്ന കാര്യം അവർ പോലീസിന് മുന്നിൽ സമ്മതിച്ചു.

Top