
കൊച്ചി:ഓണത്തിന്റെ മറവില്‍ പ്രാവാസികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ പകല്‍ക്കൊളള. ഓണക്കോടിയും നാട്ടിലുള്ളവര്‍ക്ക് ഓണപ്പുടവയും സമ്മാനിക്കാന്‍ മറുനാടന്‍ മലയാളി ഏര്‍പ്പെടുത്തിയ കച്ചവട സൈറ്റിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആയിരം രൂപയ്ക്ക് താഴെയുള്ള നിലവാരം കുറഞ്ഞ മുണ്ടുകള്‍ക്ക് നാലായിരത്തിലധികം രൂപയാണ് പ്രവാസികളില്‍ നിന്ന് സര്‍വീസ് ചാര്‍ജ്ജുള്‍പ്പെടെ ഈടാക്കുന്നത്.
കസവുകടയുള്‍പ്പെടെയുള്ള മറ്റ് ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകള്‍ ഗുണനിലവാരമുള്ള ഉല്‍പ്പനങ്ങള്‍ കുറഞ്ഞവിലയ്ക്ക്
നല്‍കുമ്പോഴാണ് പ്രവാസികളെ പത്രത്തിന്റെ പേരില്‍ പറ്റിക്കുന്നത്. മറുനാടന്‍ മലയാളിയും തിരുവനന്തപുരത്തെ ഒരു കച്ചവട സ്ഥാപനവും തമ്മിലുള്ള ധാരണ പ്രകാരമാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയത്. വില്‍ക്കുന്ന ഉല്‍പ്പനത്തിന്റെറ പകുതിയിലധികം ലാഭം കച്ചവടം പ്രമോട്ട് ചെയ്യുന്ന് വാര്‍ത്താ സൈറ്റിനാണ്. അത് കൊണ്ട് തന്നെ ഉല്‍പ്പനത്തിന് ഇരട്ടിയുടെ ഇരട്ടിവിലയാണ് ഇടാക്കുന്നത്. ഇതൊന്നുമറിയാതെയാണ് നിരവധി പ്രവാസികള്‍ ചതിയില്‍ കുടുങ്ങുന്നത്.
നേരത്തെ ഈ സൈറ്റ് വഴി കേക്ക് ഒര്‍ഡര്‍ ചെയ്ത് പ്രവാസി നാണംകെട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകളുടെ ജന്മദിനത്തിന് കുവൈറ്റിലുള്ള പ്രവാസി ഈ ഓണ്‍ലൈന്‍ സൈറ്റ് വഴി കേക്ക് ഓര്‍ഡര്‍ ചെയ്തു പക്ഷെ കേക്ക് ലഭിച്ച്ത് ജന്മദിനവും കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക ശേഷമായിരുന്നു. നാട്ടിലെങ്ങുമില്ലാത്ത കത്തിവിലയും നല്‍കി പണിചോദിച്ചുവാങ്ങുന്ന അവസ്ഥയാണ് ഇതിലുടെ സാധനങ്ങള്‍ വാങ്ങുന്നവരുടെ അവസ്ഥ.
മാസങ്ങള്‍ക്ക് മുമ്പ് ഗുണനിലവാരത്തിന്റെ പേരിലും നിരവധി പരാതികള്‍ ഈ സൈറ്റിനെതിരെ ഉയര്‍ന്നിരുന്നു. കുറഞ്ഞ വിലയെന്ന ആകര്‍ഷണമാണ് ഉപഭോക്താക്കളെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങിലേക്ക് ആകര്‍ഷിക്കുന്നത് എന്നാല്‍ മറുനാടന്‍ മലയാളിയുടെ കച്ചവടം നേരെ മറിച്ചാണ് . വാര്‍ത്താ സൈറ്റിലുടെ ഉപഭോക്താക്കളെ വലയിലാക്കി ഇരട്ടി വിലവാങ്ങുക എന്ന തന്ത്രമാണ് ഉപയോഗിക്കുന്നത്.
കേരളത്തിലെ ആയുര്‍വേദ സ്ഥാപനങ്ങളെയും ജ്വല്ലറികളെയും നന്നാക്കിയെടുക്കുമെന്ന് വാശിപിടിക്കുന്ന എഡിറ്ററാണ് വായനക്കാരെ ഇങ്ങനെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഓണപുടവ കച്ചവടത്തിന്റെ വാര്‍ത്തയ്ക്ക് താഴെ നിരവധി പേര്‍ പ്രതിഷേധമറിയിച്ച് കമന്റിട്ടെങ്കിലും എല്ലാം നീക്കം ചെയ്തിരിക്കുകയാണ്. ഇതില്‍ നിന്ന് തന്നെ കച്ചവടത്തിന്റെ കള്ളത്തരം വ്യക്തമാവുകയാണ്.പരസ്യം വാര്‍ത്ത രൂപത്തില്‍ വായനക്കാരിലേക്ക് തെറ്റായ വിധത്തില്‍ നല്‍കി ബ്രിട്ടനിലെ നഴ്‌സുമാരെ ചതിക്കാന്‍ കൂട്ട് നിന്നതിന് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ള ഈ പത്രം തട്ടിപ്പിന്റെ പുതിയ മേഖലകള്‍ തേടുകയാണ്.