ഓൺലൈനിലൂടെ പരസ്യം നൽകി അനാശാസ്യം: വീട്ടുകാവലിനു നിർത്തിയത് അഞ്ചും ആറും വയസുള്ള കുട്ടികളെ; പൊലീസ് പിടികൂടിയത് ഇടപാടുകാരെന്ന വ്യാജേനെ വീട് വളഞ്ഞ്

ക്രൈം ഡെസ്‌ക്

പിറ്റ്‌സ്ബർഗ്: ഫോട്ടോസഹിതം ഓൺലൈനിൽ പരസ്യം നൽകി പെൺവാണിഭം നടത്തിയ രണ്ടു യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ വീടിനു കാവൽനിർത്തിയ ശേഷമായിരുന്നു ഓൺലൈൻ വഴിയുള്ള സംഘത്തിന്റെ ഇടപാടുകൾ. സംഭവവുമായി ബന്ധപ്പെട്ട് പിറ്റ്‌സ്ബർഗ് സ്വദേശികളായ ബ്രിട്ടാനിയ വരേഹാ (27), മലിൻഡാ കാൾമേഴ്‌സ് (41) എന്നിവരെയാണ് അണ്ടർകവർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പിറ്റ്‌സ്ബർഗിൽ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പെൻസിൽവാനിയയിലായിരുന്നു ഇവരുടെ വീട്. എസ്‌കോർട്ട് ബാബിലോൺ എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചാണ് ഇവർ പെൺവാണിഭം ആരംഭിച്ചത്. ഈ വെബ് സൈറ്റ് വഴി ഇവർ ഇടപാടുകാരെ കണ്ടെത്തുകയുംഇടപാടുകാരം വീട്ടിലേയ്ക്കു വിളിച്ചു വരുത്തുകയുമാണ് ചെയ്തിരുന്നത്. 2500 മുതൽ 4000 വരെ യുഎസ് ഡോളറാണ് ഇവർ ഇടപാടുകാരിൽ നിന്നും ഈടാക്കിയിരുന്നത്.
ഇവരുടെ ഇടപാടുകളെപറ്റി വിവരം ലഭിച്ച പിറ്റ്‌സ്ബർഗ് പൊലീസാണ് വെബ് സൈറ്റിൽ നിന്നും ഇവരുടെ നമ്പർ ശേഖരിച്ചു ഫോണിൽ ബന്ധപ്പെട്ടത്. ഫോണിൽ ബന്ധപ്പെട്ട് പണം പറഞ്ഞ് ഉറപ്പിച്ച ശേഷം ഇവർ ഇടപാടുകാരെ വീട്ടിലേയ്ക്കു ക്ഷണിച്ചു. ഇടപാടുകാർ എന്ന വ്യാജേനെ പൊലീസുകാർ എത്തുമ്പോൾ കുട്ടികൾ വീടിനള്ളിൽ കളിക്കുകയായിരുന്നു. തുടർന്നു പൊലീസുകാർ ഇവരെ പിടികൂടി. കുട്ടികളെ ഷെൽട്ടർഹോമിലേയ്ക്കു മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top