തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതി സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തിയതായി കണ്ടെത്തി. അഞ്ച് സ്ത്രീകളെയാണ് നേതൃത്വത്തില്‍ ഗള്‍ഫിലേക്ക് കടത്തിക്കൊണ്ടു പോയത്.മുഖ്യപ്രതി അക്‌ബറാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. രണ്ടു മാസം മുന്‍പ് അഞ്ചു സ്‌ത്രീകളെ വിദേശത്തേയ്‌ക്ക് കടത്തിയെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.തിരുവനന്തപുരത്ത് അഭിമുഖം നടത്തുകയും തുടര്‍ന്ന് നെടുമ്പാശ്ശേരി വഴിയാണ് സ്‌ത്രീകളെ വിദേശത്തേയ്‌ക്ക് കടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഘത്തിന്റെ ഫേസ്ബുക്കും ചാറ്റും മറ്റ് സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്തതിരുന്നത് അറസ്റ്റിലായ അച്ചായന്‍ എന്ന ജോഷിയുടെ സഹായിയായ അനൂപാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടികളുടെ പട്ടിക തയ്യാറാക്കിയത് ബാങ്ക് ജീവനക്കാരന്‍ കൂടിയായ അനൂപാണ്.ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടന്നതായി നേരത്തെ തന്നെ പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും ഇത്തരത്തില്‍ കടത്തിയിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. ഇതിനിടെ, ചുംബന സമരം വിജയിപ്പിക്കാന്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകണമെന്ന് രാഹുല്‍ പശുപാലന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ചുംബന സമരത്തില്‍ പങ്കെടുത്ത യുവതിയുടെ വെളിപ്പെടുത്തലും പുറത്തു വന്നിട്ടുണ്ട്.
ഓണ്‍െലെന്‍ പെണ്‍വാണിഭത്തിനായി മുംെബെയില്‍നിന്നു മനുഷ്യക്കടത്തു നടന്നെന്ന വിവരത്തെ തങ്ങള്‍ അതീവ ഗൗരവമായാണ് കാണുന്നതെന്ന് മുംെബെ കമ്മിഷണര്‍ വ്യക്‌തമാക്കി. രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെ വാണിഭ സംഘത്തിലെ പ്രമുഖരുടെ മുംെബെ ബന്ധം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഓണ്‍െലെന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടന്നെന്ന ഗുരുതരമായ ആരോപണമാണ് ക്രൈം ബ്രാഞ്ച് കോടതി മുമ്പാകെയും വെളിപ്പെടുത്തിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതികളിലൊരാളായ അച്ചായന്‍ എന്നു വിളിക്കുന്ന ജോഷിയും കൂട്ടാളി അനൂപും ഇന്നലെ കീഴടങ്ങി. ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. പറവൂര്‍ പെണ്‍വാണിഭ കേസില്‍ ജാമ്യത്തിലിറങ്ങിയ ജോഷി ഓണ്‍െലെന്‍ പെണ്‍വാണിഭക്കേസിലെ പ്രധാന ഇടനിലക്കാരനാണ്. റിമാന്‍ഡിലായിരുന്ന 12 പ്രതികളെയും അന്വേഷണസംഘം കസ്‌റ്റഡിയില്‍ വാങ്ങി. ഇവരില്‍ ആറുപേരെ അടുത്തദിവസം തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി ബംഗളുരുവിലേക്കു കൊണ്ടുപോയേക്കും. ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബംഗളുരുവില്‍നിന്നാണു കേരളത്തിലെത്തിച്ചിരുന്നത്. കേസിലെ പ്രധാനികളായ മുബീന, വന്ദന എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.