തിരുവനന്തപുരം : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യനിലപാടുമായി യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പി രംഗത്ത്. പ്രതിപക്ഷനേതാവായി ഓടിച്ചാടി നടക്കാന്‍ ചെന്നിത്തലയ്ക്ക് കഴിയില്ലെന്നു പറഞ്ഞ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകണമെന്നും ആവശ്യപ്പെട്ടു.അതേസമയം ചെന്നിത്തലയെ വലിച്ചിടാൻ ഉമ്മൻ ചാണ്ടി നടത്തുന്ന കുരുട്ട് ബുദ്ധിയാണ് ഘടകകക്ഷിയുടെ വാക്കുകളിലൂടെ പുറത്ത് വന്നത് എന്ന് പരക്കെ ആക്ഷേപം ഉയർന്നു. പ്രതിപക്ഷനേതാവ് സ്ഥാനമോ കോൺഗ്രസ് പ്രസിഡന്റ സ്ഥാനമോ ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടിയും എ’ഗ്രൂപ്പും നടത്തുന്ന നെറികെട്ട രാഷ്ട്രീയം ആണെന്നും കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നതായാണ് റിപ്പോർട്ട് .
രമേശ് ചെന്നിത്തലയ്ക്ക് ജനകീയപിന്തുണയോ അംഗീകാരമോ ഇല്ല.
പ്രതിപക്ഷനേതാവായി തിളങ്ങാന്‍ കഴിയുന്നത് ഉമ്മന്‍ചാണ്ടിക്കാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസിലും ഭൂരിപക്ഷാഭിപ്രായമുണ്ടെന്നും അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ സാന്നിധ്യത്തിലായിരുന്നു വാര്‍ത്താസമ്മേളനം. കോണ്‍ഗ്രസിലെ കുഴപ്പങ്ങള്‍മൂലമാണ് ഉമ്മന്‍ചാണ്ടി സ്ഥാനമാനങ്ങള്‍ വേണ്ടെന്നുപറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുന്നതെന്നും അസീസ് പറഞ്ഞു.വിഷയം വിവാദമായതോടെ തിരുത്തുമായി അസീസ് രംഗത്തെത്തി. ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍, ഉമ്മന്‍ചാണ്ടി അനുകൂല നിലപാട് പിന്‍വലിക്കാന്‍ അസീസ് തയ്യാറായതുമില്ല.
അതേസമയം പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്നത് ഘടക കക്ഷികളല്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ തുറന്നടിച്ച് രംഗത്ത് വന്നു . പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള ആര്‍എസ്പിയുടെ പരാമര്‍ശം അത്ഭുതപ്പെടുത്തുന്നതാണ്. എ എ അസീസിന്റെ പരാമര്‍ശങ്ങള്‍ അനവസരത്തിലുള്ളതാണെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.അടുത്ത കാലത്തായി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് നിർത്തുന്നതിനായി ഹസൻ ഉമ്മൻ ചാണ്ടി ഗ്രൂപ്പിൽ നിന്നും കൂറുമാറി ചെന്നിത്തല പക്ഷത്ത് നിലകൊണ്ടു എന്നും ഉമ്മൻ ചാണ്ടിയുടെ രഹസ്യനീക്കാത്തതിനെതിരെ ഹാസനെ രമേശ് ചെന്നിത്തല കൂടെ കൂട്ടി എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു .അതേസമയം എല്ലാം കണ്ണടച്ച് വിഴുങ്ങുന്ന ഉമ്മൻ ചാണ്ടി പ്രതികരണം എന്ന ആക്ഷേപത്തിനും മറുപടി എന്നപോലെ ഉമ്മൻ ചാണ്ടിയുടെ പ്രതികരണവും എത്തി .. താന്‍ പ്രതിപക്ഷനേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി ശക്തമായി പ്രതികരിച്ചു.