
കോട്ടയം :കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കുട്ടികളുടെ ഭാവി കണക്കിലെടുത്ത് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍ നിയമത്തിനു മുന്നില്‍ അതിനുള്ള വീഴ്ചകളാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം കോൺഗ്രസിൽ ഭിന്നത .കോണ്‍ഗ്രസില്‍ ഭിന്നത. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിനെ നിയമസഭയില്‍ പ്രതിപക്ഷം അനുകൂലിച്ചത് തെറ്റാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വാശ്രയക്കാരുടെ രക്ഷയ്ക്കായുള്ള സര്‍ക്കാരിന്‍റെ തെറ്റായ നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം പ്രതിപക്ഷം കൂടി ഏറ്റെടുത്തു സ്വയം വഞ്ചിതരായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം നിരര്‍ഥകമായെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.