കണ്ണൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഉമ്മന്‍ചാണ്ടി

CM

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സൊമാലിയുമായി കേരളത്തെ ഉപമിച്ച മോദിയുടെ പ്രസംഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ടി പി കേസില്‍ അന്വേഷണം അട്ടിമറിച്ചതും കേന്ദ്രമാണെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പദവിയെ താഴ്ത്തിക്കെട്ടുന്ന പ്രവര്‍ത്തിയാണ് മോദിയില്‍ നിന്നും ഉണ്ടായതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

നാളെ കേരളത്തില്‍ എത്തുമ്പോള്‍ തെറ്റായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കേരളത്തിലെ സോളര്‍ പദ്ധതി അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. യു.എസില്‍ നടത്തിയ പ്രസംഗത്തില്‍ പോലും പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇപ്പോള്‍ എങ്ങനെയാണ് അത് അപമാനകരമായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പല കേസുകളിലും പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിയെന്നും ടി.പി വധക്കേസിന്റെ അന്വേഷണത്തിലും ഇതാണ് സംഭവിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്.

Top