തെറ്റായ പ്രചരണമാണ് തോല്‍വിക്ക് കാരണമായത്; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചു

തിരുവനന്തപുരം: കനത്ത പരാജയം ഏറ്റുവാങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചു. തെറ്റായ പ്രചരണങ്ങളാണ് യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് രാജിവെച്ചതിനുശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളാ ഗവര്‍ണര്‍ക്കാണ് രാജി സമര്‍പ്പിച്ചത്.

യുഡിഎഫിനെതിരെയുണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലുമാണ് പരാജയം നേരിട്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വീഴ്ച പറ്റിയതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഈ മന്ത്രിസഭയുടെ കാലത്ത് തനിക്കും മന്ത്രിസഭയിലെ സഹ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ നല്‍കിയ ഹൃദ്യമായ സമീപനത്തിനും സ്നേഹത്തിനും എല്ലാവര്‍ക്കും വേണ്ടി നന്ദി പറയുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേവലം രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമുള്ള ഗവണ്മെന്റിന് കാലാവധി പൂര്‍ത്തിയാക്കാനും വികസനവും കരുതലും എന്ന നയം വിജയകരമായി നടപ്പിലാക്കാനും കലവറയില്ലാത്ത പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് സാധിച്ചത്. ഈ കാലയളവില്‍ നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജനങ്ങള്‍ നല്‍കിയ കരുത്താണ് മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Top