തിരുവനന്തപുരം: നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാന്‍ സോഷ്യല്‍മീഡിയയില്‍ നീക്കം ശക്തമാകുന്നു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനി എന്ന ക്രിമിനലിന് ക്വട്ടേഷന്‍ കൊടുത്തതിന് വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് പറയുമ്പോഴാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പോസ്റ്റുകള്‍ വരുന്നത്. ക്രൂരമായ ആക്രമണത്തിന് ഇരയായ നടിയെ മറന്നുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ശ്രമം ശക്തമായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് ഇത്തരത്തില്‍ ദിലീപ് അനുകൂല പ്രചരണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
വന്‍തോതില്‍ പണം കൈപ്പറ്റിയാണ് ഇവരുടെ ഈ ഏജന്‍സിയുടെ പ്രചരണ തന്ത്രം. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ഈ ഏജന്‍സി ശ്രമിച്ചിരുന്നു. നൂറ് കണക്കിന് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് താരത്തിന് അനുകൂലമായ സഹതാപം സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നേരത്ത മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ വേണ്ടി വിവരങ്ങള്‍ ശേഖരിച്ചിരുന്നത് ഈ ഏജന്‍സിയാണ്. ഇതിനായി ചില സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളെയും ഇവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയും ഒട്ടുമിക്ക താരങ്ങള്‍ എതിര്‍ത്തു കൊണ്ട് രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ അവസാന അടവായി താരത്തെ കള്ളക്കേസില്‍ കുടുക്കിയെന്ന വിധത്തില്‍ പ്രചരണം ശക്തമാക്കിയിരിക്കുന്നത്.
ഇപ്പോഴത്തെ പ്രചരണങ്ങള്‍ക്ക് സാമ്പത്തിക സഹായം ഒരുക്കി രംഗത്തുള്ളത് സഹോദരന്‍ അനൂപും മറ്റു ചില സിനിമാക്കാരുമാണ്. എന്തുവിധേനയും താരത്തെ സംരക്ഷിക്കണം എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ദിലീപിനെ വിശ്വസിച്ച് റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കിയ പ്രമുഖരും താരത്തെ കേസില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി സമ്മര്‍ദ്ദശക്തിയായി രംഗത്തുണ്ട്. ഇത്തരക്കാരു ദിലീപ് അനുകൂല പ്രചരണവുമായി രംഗത്തുണ്ട്.

ദിലീപിനെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും അത് അതിരുകടന്നെന്നുമാണ് ദിലീപ് അനുകൂലികള്‍ ആക്രോശിക്കുന്നത്. ദിലീപിന് വേണ്ടി പണം മുടക്കിയ നിര്‍മ്മാതാക്കളും താരത്തിന് അനുകൂല നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. നടനെ തള്ളിപ്പറയാനാകില്ലെന്ന വാദവുമായി നിര്‍മ്മാതാവും വിതരണക്കാരനും സെന്‍സര്‍ ബോര്‍ഡ് മുന്‍ അംഗവുമായ റാഫി മാതിര രംഗത്തെത്തിയിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് അടുത്ത വര്‍ഷം ചെയ്യാനിരുന്ന ദിലീപ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് റാഫി മാതിര. ഫേസ്ബുക്കിലാണ് നിര്‍മ്മാതാവിന്റെ അഭിപ്രായ പ്രകടനം. റാഫി പറയുന്നത് ഇങ്ങനയാണ്:
കോടതി ശിക്ഷിക്കാതെ ദിലീപിനെ കുറ്റവാളിയെന്ന് വിളിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ലെന്നാണ് ഫാന്‍സുകാര്‍ വാദിക്കുന്നത്. ഒരാള്‍ വീണുപോകുമ്പോള്‍ ആഞ്ഞു ചവിട്ടുന്നവരല്ല ചേര്‍ത്ത് പിടിക്കുന്നവരാണ് കൂട്ടുകാര്‍. ആര് തന്നെ തള്ളിപ്പറഞ്ഞാലും ദിലീപേട്ടനൊപ്പം എന്നും ഞങ്ങളുണ്ടാകും എന്നുമാണ് ദിലീപ് ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ സംസ്ഥാന കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പ്.
ഇത്തരത്തില്‍ പലവിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ബലാത്സംഗ കേസിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ താരത്തിന് അനുകൂലമായി മാറ്റുന്നത്. താരത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചാരിറ്റികളുടെ പേരിലും പ്രചരണം നടത്തി അനുകൂല തരംഗത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ചിലര്‍ ഇരയാക്കപ്പെട്ട നടിയെ അധിക്ഷേപിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇറങ്ങിയിരിക്കുന്നത്. സോഷ്യല്‍ മീഡിയിയല്‍ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള ട്രോളുകളും ഈ വാര്‍ത്തക്കൊപ്പം കൊടുക്കുന്നുണ്ട്.


