ഡബ്ലിൻ :ലോകം ഭയന്നുവിറക്കുന്ന കൊറോണ എന്ന മഹാമാരിക്ക് എതിരായുള്ള വാക്സിൻ ഉടൻ വിപണിയിൽ എത്തും .COVID-19നുള്ള വാക്സിൻ സെപ്റ്റംബർ ആദയാഴ്ച വിപണിയിലെ ലഭ്യമാകുമെന്ന് ഓക്സ്ഫോർഡ് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു .ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച വാസിൻ കൊറോണ വൈറസിനുള്ള സെപ്റ്റംബർ മുതൽ വിപണിയിൽ വ്യാപകമായി ലഭ്യമാകും എന്നാണിപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് .
മുമ്പ് എബോള, മലേറിയ വാക്‌സിനുകളിൽ പ്രവർത്തിച്ചിട്ടുള്ള ഐറിഷ് ശാസ്ത്രജ്ഞനായ പ്രൊഫസർ അഡ്രിയാൻ ഹിൽ കൂടിയുള്ള സംഘം ആണ് കൊറോണ വൈറസിന് വേണ്ടിയുള്ള വാക്‌സിൻ കണ്ടുപിടിച്ച് ഡെവലപ്പ് ചെയ്യുന്ന സംഘത്തിൽ ഉള്ളത് അത് ഇതിനകം തന്നെ പുരോഗമിച്ച ഘട്ടത്തിലാണ്. വാക്‌സിനായി മനുഷ്യ പരീക്ഷണങ്ങൾ ഇതിനകം നടക്കുന്നുണ്ട്.ലോകത്ത് ഇതിനകം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിരവധി കേസുകളിൽ ഒന്നാണ്.
ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി ലാബ് ഇതിനകം തന്നെ മറ്റ് നിരവധി വൈറസുകൾക്കുള്ള കുത്തിവയ്പ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്, COVID-19 ന് സമാനമായത് ഉൾപ്പെടെ ചികിത്സ കണ്ടെത്താനുള്ള സാങ്കേതികമായ നേട്ടവും കൈവരിക്കുന്നുണ്ട് . കുരങ്ങുകളിൽ നടത്തിയ പോസറ്റിവ് ആയ പരിശോധനയുടെ ഫലം ഉണർവുള്ളതാക്കിയിട്ടുണ്ട് .
മനുഷ്യരാശിയുമായി ഏറ്റവും സാമ്യതകൾ പങ്കുവെക്കുന്ന കുരങ്ങുകൾക്ക് പരീക്ഷണാത്മക വാക്സിൻ നൽകിയത് വിജയത്തിലേക്കാണ് .ഇനി 550 പേർക്ക് വാക്‌സിനും 550 പ്ലാസിബോയും നൽകി മനുഷ്യ പരീക്ഷണങ്ങൾ നടത്താനാണ് പദ്ധതി.പരീക്ഷണങ്ങൾക്ക് ശേഷം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വൈറോളജി പ്രൊഫസറായ സാറാ ഗിൽബെർട്ട് പറഞ്ഞത് പരീക്ഷണങ്ങളിൽ ശുഭാപ്തി വിശ്വാസാം നൽകുന്നു എന്നാണ് .
“വ്യക്തിപരമായി, ഈ വാക്സിനെക്കുറിച്ച് എനിക്ക് ഉയർന്ന ആത്മവിശ്വാസമുണ്ട്, കാരണം ഇത് ഞാൻ മുമ്പ് ഉപയോഗിച്ച സാങ്കേതികവിദ്യയാണ്,” എന്ന് വൈറോളജി പ്രൊഫസറായ സാറാ ഗിൽബെർട്ട് പറഞ്ഞു .പ്രൊഫസർ ഹിൽ തന്റെ ടീമിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തിളക്കമാർന്ന രീതിയിൽ സംസാരിച്ചു.
“2014 ൽ പശ്ചിമാഫ്രിക്കയിൽ എബോള പൊട്ടിപ്പുറപ്പെട്ടതുപോലുള്ള വേഗത്തിലുള്ള വാക്സിൻ പരീക്ഷണത്തി ന്റെ അനുഭവം ഓക്സ്ഫോർഡ് ടീമിന് ഉണ്ടായിരുന്നു. ഇത് അതിലും വലിയ വെല്ലുവിളിയാണ് .കോവിഡ് 19 നുള്ള പരീക്ഷണം..“വാക്സിനുകൾ ആദ്യം മുതൽ പരീക്ഷിക്കുകയും അഭൂതപൂർവമായ തരത്തിൽ പുരോഗമിക്കുകയും ചെയ്യുന്നുണ്ട് . COVID-19 നെതിരെയുള്ള വാക്സിനേഷന്റെ സാധ്യതകൾ വിലയിരുത്തുന്നതിന് വരാനിരിക്കുന്ന ട്രയൽ നിർണ്ണായകമാണ്എന്നും പ്രൊഫസർ പറയുന്നു
COVID-19 നെ പ്രതിരോധിക്കാൻ കണ്ടുപിടിച്ച വൈറസ് വാക്സിൻ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും കൊറോണ വൈറസിനെതിരെ പ്രതിരോധിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിർമ്മാതാക്കളിലൊരാളായ ഇന്ത്യൻ മരുന്ന് കമ്പനി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിനുകളുടെ ദശലക്ഷക്കണക്കിന് മരുന്നുകൾ അടുത്ത മാസം മുതൽ നിർമ്മിക്കാൻ തുടങ്ങും . റെക്കോർഡ് സമയത്ത് വിപുലമായി പൊതുവിപണിയിൽ എത്തിച്ചേറൂമെന്നും പ്രതീക്ഷയിൽ ആണ്
വാക്‌സിനേഷനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ മുൻനിരയിലുള്ള ടീം, പ്രൊഫസർ ഹില്ലും അദ്ദേഹത്തിന്റെ സഹ ഗവേഷകരും തങ്ങളുടെ കണ്ടെത്തലുകൾ ഏതെങ്കിലും മരുന്ന് കമ്പനിക്ക് മരുന്ന് നിർമ്മിക്കാൻ ലൈസൻസ് നൽകാൻ വിസമ്മതിക്കുന്നുണ്ട് എന്നതും വാസ്തവമാണ് . “പകർച്ചവ്യാധിയുടെ സമയത്ത് എക്‌സ്‌ക്ലൂസീവ് ലൈസൻസുകൾ കൊടുക്കുന്നത് ഗുണകരമായിരിക്കില്ല എന്നും താൻ വ്യക്തിപരമായി വിശ്വസിക്കുന്നും എന്ന് പ്രൊഫസർ ഹിൽ പറയുന്നു .അതിനാൽ ഇന്ത്യൻ കമ്പനിക്ക് അത് പൂർണമായി ലൈസൻസ് കിട്ടുമോ എന്നും അറിയേണ്ടിയിരിക്കുന്നു .