അമേരിക്ക തുടങ്ങി!കൊറോണയുടെ വാക്‌സിന്റെ നാമം mRNA എന്ന് .വാ‌ക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി

വാഷിംങ്ടൺ: കൊറോണ വൈറസ് രോഗത്തെ പിടിച്ചുകെട്ടാൻ അമേരിക്ക തുടങ്ങി . തടയാനുള്ള വാക്സിൻ അമേരിക്ക മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. 18 വയസിനും 55നും ഇടയിൽ പ്രായമുള്ള 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു. mRNA എന്നാണ് വാക്‌സിന്റെ നാമം.28 ദിവസത്തിനിടയിൽ കൈത്തണ്ടയിൽ രണ്ട് പ്രാവശ്യമാണ് കുത്തിവയ്‌ക്കുക. വാക്സിൻ നിർമാണവും വിതരണവും പൂർത്തിയാകാൻ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധർ അറിയിച്ചു.

കൊറോണയ്ക്ക് ഇതുവരെ വാക്സിനോ മരുന്നോ കണ്ടുപിടിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.രോഗത്തിന് കാരണമാകുന്ന വൈറസിന്റെ നിരുപദ്രവകരമായ ജനിതക കോഡിന്റെ പകർപ്പ് അടങ്ങിയതാണ് വാക്സിൻ. വാക്സിൻ പരീക്ഷണം മൊത്തത്തിൽ ഗുണകരമാണോ എന്നറിയാൻ മാസങ്ങൾ എടുത്തേക്കുമെന്നും ശാസ്ത്രജ്‍ഞർ അറിയിച്ചു. കൊറോണയ്ക്കെതിരെയുള്ള വാക്സിൻ ആദ്യമായാണ് മനുഷ്യനിൽ കുത്തിവെച്ച് പരീക്ഷിക്കുന്നത്. ചരിത്രത്തിലെതന്നെ ഏറ്റവും വേഗതയേറിയ പരീക്ഷണമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

Top